ആ പ്രായം ചെന്ന നടി ഉറങ്ങുന്നത് അലൻസിയർ മൊബൈലിൽ പകർത്തി, വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ഇളിച്ചു കാണിച്ചു: ശീതൾ ശ്യാം

നടൻ അലൻസിയറിനെതിരെ വിമർശനവുമായി ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ് ശീതൾ ശ്യാം രംഗത്ത്. അപ്പൻ സിനിമാ സെറ്റിൽ വച്ച് നടൻ മോശമായി പെരുമാറിയ അനുഭവം ഉണ്ടായിട്ടുണ്ടെന്നും, പ്രായമായ ഒരു നടിയുടെ ഉറക്കം അലസിയർ മൊബൈലിൽ പകർത്താൻ ശ്രമിച്ചെന്നും ശീതൾ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ശീതൾ ശ്യാമിന്റെ പ്രതികരണം.

ALSO READ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്

‘സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ (ഇന്ന് അയാൾക്കൊപ്പം അവാർഡ് വാങ്ങിയ നടി ) മൊബൈൽ ഫോൺ ഉപയോഗിച്ച് അവരുടെ ഉറക്കം ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചു. ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയണ പെൺ കൂട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു അവർ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു അപ്പോ അയാൾ ഇളിച്ചു തമാശ ചെയ്തത് ആണെന്നു പറഞ്ഞു. അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു’, ശീതൾ ശ്യാം കുറിച്ചു.

ALSO READ: കീർത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു? വാർത്തകളോട് പ്രതികരിച്ച് സുരേഷ് കുമാർ

ശീതൾ ശ്യാമിൻ്റെ ഫേസ്ബുക് കുറിപ്പ്

ആഭാസം സിനിമയിൽ ബാംഗ്ലൂർ വർക്ക്‌ ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്താനം പറയുകയും ഞങ്ങൾ അയാളെ തിരുത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും മീ ടൂ ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് അപ്പൻ സിനിമയിൽ വർക്ക്‌ ചെയുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമെന്റ് പറഞ്ഞു ഓ,… WCC ആളുകൾ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ.

അതെ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ (ഇന്ന് അയാൾക്കൊപ്പം അവാർഡ് വാങ്ങിയ നടി ) മൊബൈൽ ഫോൺ ഉപയോഗിച്ച് അവരുടെ ഉറക്കം ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചു. ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയണ പെൺ കൂട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു, അവർ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു അപ്പോ അയാൾ ഇളിച്ചു തമാശ ചെയ്തത് ആണെന്നു പറഞ്ഞു. അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാൾ എന്തൊക്കയോ പറഞ്ഞു റൂമിൽ നിന്നു പോയി.

ടേക്ക് സമയം പോലും മദ്യ ലഹരിയിൽ ഉള്ള ഇയാൾ ഒരു ദിവസം അയാൾക് പരിജയം ഉള്ള ട്രാൻസ് വുമൺ വ്യക്തിയുടെ നമ്പർ എന്റെ അടുത്ത് ചോദിക്കാൻ മടിയായി മേക്കപ്പ് ആര്ടിസ്റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു. ഞാൻ മേക്കപ്പ് ആര്ടിസ്റ് നോട് ചോദിച്ചു അയാൾക്കു എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ ഇതിനുപോലും നാണം ആയി നിൽക്കുന്ന ഒരാളോണോ അയാൾ അതോ അഭിനയിക്കുകയാണോ? അയാൾ ഓരേ സമയം ക്യാമറക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാർത്ഥ കലാകാരൻ ആര്ടിസ്റ് ബേബി അയാൾക്കു കൊടുകേണ്ടത്‌ ആൺ പ്രതിമ അല്ല
തങ്കൻ ചേട്ടന്റെ…,,,,,
പറഞ്ഞാൽ കൂടിപ്പോകും,, മലരേ നിന്നെ കാണാതിരുന്നാൽ,,,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News