
പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. വിഷയത്തിൽ പാകിസ്ഥാന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഷഹബാസ് പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സായുധസേനകൾ സജ്ജരാണെന്ന് ഷഹബാസ് വ്യക്തമാക്കി. ദുരന്തങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും സിന്ധു നദീജല കരാർ മരവിപ്പിച്ചാൽ സൈന്യത്തെ ഉപയോഗിച്ച് നേരിടും അബോട്ടബാദിലെ സൈനിക അക്കാദമിയിൽ നടന്ന ചടങ്ങിൽ ഷഹബാസ് പ്രതികരിച്ചു.
ALSO READ: റഷ്യൻ ജനറല്‍ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു: സംഭവം പുടിന്-സ്റ്റീവ് കൂടിക്കാഴ്ച്ച നടക്കാനിരിക്കെ
അതേസമയം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് ഭീകരവാദ സംഘടനയായ ടി ആർ എഫ് വാദിച്ചു. അക്കൗണ്ടിൽ ഇന്ത്യൻ സൈബർ വിഭാഗം നുഴഞ്ഞു കയറിയെന്നും ഉത്തവാദിത്തം ഏറ്റെടുത്ത പ്രസ്താവന അക്കൗണ്ടിലിട്ടത് ഇന്ത്യൻ ഏജൻസികളെന്നുമാണ് ടി ആർ എഫ് ഇപ്പോൾ പറയുന്നത്.
ENGLISH NEWS SUMMARY: Pakistan Prime Minister Shahbaz Sharif has said that he is ready for an impartial investigation into the Pahalgam terror attack. Shahbaz also said that Pakistan has nothing to hide in the matter.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here