ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കും; സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും ഇത് സംബന്ധിച്ച തീരുമാനമെടുക്കുക. ഓൺലൈനായാണ് മന്ത്രിസഭായോഗം ചേരുന്നത്. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കുന്നത്. റോഡ് സുരക്ഷാ കമ്മീഷണർ നിതിൻ അഗർവാൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി റവാഡ ചന്ദ്രശേഖർ, അഗ്നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്‌ത എന്നിവരാണ് യുപിഎസ്‌സി സംസ്ഥാനത്തിന് അയച്ച ചുരുക്കപ്പട്ടികയിലുള്ളത്. വിരമിക്കുന്ന ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന് ഇന്ന് സംസ്ഥാനത്തെ പൊലീസ് സേന യാത്രയയപ്പും വിടവാങ്ങൽ പരേഡും നടത്തും.

ALSO READ: നവജാത ശിശുക്കളെ കുഴിച്ചു മൂടിയ സംഭവം: ഗര്‍ഭം സംശയിച്ച അയല്‍വാസികൾക്കെതിരെ അപവാദ പ്രചാരണമെന്ന് പറഞ്ഞ് അനീഷയുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നതായി റിപ്പോർട്ട്

2023 ജൂൺ 30 മുതൽ 2 വർഷമാണ് അദ്ദേഹം പൊലീസ് മേധാവിയായി പ്രവർത്തിച്ചത്. ഫയർ ആൻഡ് റെസ്ക്യു ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്. ആന്ധ്രയിലെ കടപ്പ സ്വദേശിയാണ്. വിരമിക്കുന്ന പൊലീസ് മേധാവി ഡോ. ദർവേഷ് സാഹിബിന് പൊലീസ് സേന നൽകുന്ന വിടവാങ്ങൽ പരേഡ് ഇന്നു രാവിലെ 8.30ന് എസ്എപി പരേഡ് ഗ്രൗണ്ടിൽ നടക്കും. കേരള പൊലീസിന്റെ ഔദ്യോഗിക യാത്രയയപ്പു ചടങ്ങ് ഉച്ചയ്ക്ക് 12ന് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News