ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക വിദേശ ഭാഷാ പഠന – വിവർത്തന ഉപകേന്ദ്രത്തിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ ആര്‍ ബിന്ദു നിർവഹിച്ചു

dr-r-bindu

മലപ്പുറം: പൊന്നാനിയിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക വിദേശ ഭാഷാ പഠന – വിവർത്തന ഉപകേന്ദ്രത്തിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ ആര്‍ ബിന്ദു നിർവഹിച്ചു. ഭാഷാപഠനത്തിന് സൗകര്യമൊരുക്കി യുവതയെ തൊഴിൽ നൈപുണ്യമുള്ളവരാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് ഭാഷാ നൈപുണ്യം നൽകി മികച്ച തൊഴിലിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കേരള ലാംഗ്വേജ് നെറ്റ് വർക്കിന്റെയും മലയാള സർവകലാശാലയുടെയും നേതൃത്വത്തിൽ പൊന്നാനി ഐസിഎസ്ആർ ക്യാമ്പസിൽ ആരംഭിച്ച ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക വിദേശ ഭാഷാ പഠന- വിവർത്തന ഉപ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Also Read: മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ സമ്മതപത്രത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി; വീട് ഒഴികെയുള്ള ഭൂമി ഗുണഭോക്താക്കളുടെ ഉടമസ്ഥതയില്‍ തന്നെ

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഈ വർഷം ആരംഭിക്കുന്ന എട്ട് മികവു കേന്ദ്രങ്ങളിലൊന്നാണ് കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് കേന്ദ്രം. കുറഞ്ഞ ചെലവിൽ വിദേശ ഭാഷാ പരിശീലനം സാധ്യമാക്കുകയാണ് ലക്ഷ്യം.

ജർമ്മൻ ഭാഷയിൽ A1 കോഴ്സും കമ്മ്യൂണിക്കേറ്റീവ് അറബിക്കിൽ സർട്ടിഫിക്കറ്റ് കോഴ്സുമാണ് ഉടൻ ആരംഭിക്കുന്നത്. കൂടാതെ സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ് ഭാഷകളും പരിശീലിപ്പിക്കും. ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News