അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഷെല്‍റ്റര്‍ സംവിധാനം ഒരുക്കും; മന്ത്രി പി രാജീവ്

അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്‌കൂളുമായി ചേര്‍ന്ന് ഷെല്‍റ്റര്‍ സംവിധാനം ഒരുക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി പി രാജീവ്. എറണാകുളം റൂറല്‍ ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ അതിഥി ത്തൊഴിലാളികള്‍ക്കായി നടത്തിയ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: കോൺഗ്രസ് പുനഃസംഘടന; രാജിഭീഷണിയുമായി കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ്

മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ജില്ലയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ അതിഥിത്തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും ഒപ്പം വിവിധ പദ്ധതികളെക്കുറിച്ചുള്ള വിദഗ്ധ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്ന നടപടി അഭിനന്ദനം അര്‍ഹിയ്ക്കുന്നതാണെന്നും മറ്റുള്ളവര്‍ കുടിയേറ്റക്കാരെന്നും, ഇതര സംസ്ഥാനക്കാരെന്നും പറയുമ്പോള്‍ അതിഥിത്തൊഴിലാളികളെന്ന് പറയുന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ചടങ്ങില്‍ മന്ത്രി പി രാജീവ് പറഞ്ഞു.

Also Read: തൃശൂരില്‍ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

അതിഥിത്തൊഴിലാളി ഹെല്‍പ്പ് ലൈന്‍ നമ്പറിന്റെ പ്രകാശാനവും മന്ത്രി നിര്‍വ്വഹിച്ചു.ഒപ്പം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബാഗ് വിതരണവും അദ്ദേഹം നടത്തി. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ ആയിരത്തിലേറെ അതിഥിത്തൊഴിലാളികളാണ് കുടുംബ സമേതം പങ്കെടുത്തത്. ആലുവ മൂപ്പത്തടത്ത് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സബ്ജഡ്ജിയും, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുമായ രഞ്ജിത്ത് കൃഷ്ണന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.ഷാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News