ഷിബില വധക്കേസ്: പരാതി ​ഗൗരവത്തിലെടുത്തില്ല ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെൻഷൻ

Shibila Murder Case

ഈങ്ങാപ്പുഴ സ്വദേശിനിയായ ഷിബില വധക്കേസിൽ താമരശ്ശേരി ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെൻഷൻ. സ്റ്റേഷൻ പിആർഓ ആയിരുന്ന നൗഷാദായിരുന്നു ഷിബിലയുടെ പരാതി കൈകാര്യം ചെയ്തത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇങ്ങാപ്പുഴ സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയായ നൗഷാദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഷിബില നൽകിയ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റൂറൽ എസ്‍പി നടപടിയെടുത്തത്.

Also Read: പതിനഞ്ചുകാരിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത പ്രതിക്ക് 9 വർഷം കഠിനതടവ്

കഴിഞ്ഞമാസം 28 -ാം തീയതിയാണ് ഭർത്താവായ യാസർനെതിരെ കൊല്ലപ്പെട്ട ഷിബില പൊലീസിൽ പരാതി നൽകിയത്. വലിയ രീതിയിലുള്ള പീഡനമാണ് താൻ അനുഭവിക്കുന്നതെന്നും, തൻ്റെ സ്കൂൾ സർട്ടിഫിക്കറ്റ് വരെ ഭർത്താവ് തടഞ്ഞു വച്ചിരിക്കുകയാണെന്നും കാട്ടിയാണ് ഷിബില പൊലീസിൽ പരാതി നൽകിയത്. എന്നാൽ യാസറിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടായിരിക്കുയായിരുന്നുവെന്നും, എസ് ഐ വേണ്ട ഗൗരവത്തിൽ പരാതിയെ സമീപിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ വിധേയമായി നൗഷാദിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News