ഇ-വേസ്റ്റ് കാണുമ്പോള്‍ നല്ല ലുക്കാണ്, എന്നാല്‍ ഉപയോഗ ശൂന്യമായിരിക്കും; ജോണി നെല്ലൂരിനെതിരെ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

പാര്‍ട്ടി വിട്ട കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം നേതാവ് ജോണി നെല്ലൂരിനെതിരെ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍. ജോണി നെല്ലൂരിനെ ഇ-വേസ്റ്റിനോട് ഉപമിച്ചാണ് ഷിബു ബേബി ജോണ്‍ വിമര്‍ശനമുന്നയിച്ചത്.

ഇ-വേസ്റ്റ് കാണുമ്പോള്‍ നല്ല ലുക്കായിരിക്കും, എന്നാല്‍ ഉപയോഗ ശൂന്യമായിരിക്കുമെന്നും മാലിന്യങ്ങള്‍ എല്ലാം യുഡിഎഫില്‍ നിന്ന് പുറത്തേക്ക് പോകുന്നു എന്ന് കരുതിയാല്‍ മതിയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

അതെല്ലാം ഒരിടത്ത് തന്നെ അടിഞ്ഞു കൂടുന്നതില്‍ സന്തോഷമുണ്ടെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. ജോണി നെല്ലൂര്‍ യുഡിഎഫ് സെക്രട്ടറിയൊന്നുമല്ലെന്നും അതൊരു ആലങ്കാരിക പദവി മാത്രമായിരുന്നുവെന്നും അതും നിലവില്‍ ഇല്ലാത്തതാണെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയായിരുന്നു യുഡിഎഫ് ഉന്നതാധികാര സമിതി അംഗമായ ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നായിരുന്നു ജോണി നെല്ലൂര്‍ രാജിക്ക് ശേഷം പ്രതികരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here