മക്കയിലെത്താൻ മലയാളി യുവാവ് നടന്നത് എണ്ണായിരത്തിലധികം കിലോമീറ്റര്‍, 370 ദിവസങ്ങള്‍ക്ക് ശേഷം ശിഹാബ് ചോറ്റൂർ മക്കയിലെത്തി

കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിൽ മലയാളി യുവാവ്. അതിനായി വളാഞ്ചേരിയില്‍ നിന്ന് നടന്ന് മക്കയിലെത്തിയിരിക്കുകയാണ് ശിഹാബ് ചോറ്റൂർ.370 ദിവസങ്ങൾ കൊണ്ട് എണ്ണായിരത്തോളം കിലോമീറ്റർ കാൽനടയായി പിന്നിട്ടാണ് ശിഹാബ് മക്കയിലെത്തിയത് . 21 ദിവസത്തോളം മദീനയില്‍ ചെലവഴിച്ച ശേഷമാണ് ശിഹാബ് മക്കയിലേക്ക് പുറപ്പെട്ടത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിഹാബ് ചോറ്റൂർ ഇക്കാര്യങ്ങൾ അറിയിച്ചത്.

also read; ‘ലൗ ജിഹാദ് ഇല്ലാതെയാക്കാൻ കുടിയേറ്റക്കാരുടെ പശ്ചാത്തലപരിശോധന കർശനമാക്കും’; വിവാദപരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നത്തിനൊപ്പം ശിഹാബ് ഉംറ നിര്‍വ്വഹിച്ചു. നാട്ടില്‍ നിന്ന് മാതാവ് സൈനബ എത്തിയ ശേഷമാകും ശിഹാബ് ഹജ്ജ് ചെയ്യുക. 2023ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനായിരുന്നു കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ യാത്ര ആരംഭിച്ചത്.

also read; അതിഥി തൊഴിലാളി ക്യാമ്പിൽ പൊലീസ് ചമഞ്ഞെത്തി പണം തട്ടിയ സംഭവം; പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേർ കീഴടങ്ങി

മദീനയിൽ നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ ദൂരം 9 ദിവസം കൊണ്ടാണ് ശിഹാബ് പിന്നിട്ടത്. 2022 ജൂൺ 2നാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര ആരംഭിച്ചത്. പാകിസ്താനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. പാകിസ്‌താനിലൂടെ തുടർന്ന യാത്ര പിന്നീട് ഇറാനിൽ എത്തി. രാജ്യ സുരക്ഷയുടെ പ്രശ്‌നം കാരണം വിമാനമാർഗമാണ് ഇറാനിലേക്ക് എത്താൻ കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here