
രാജ്യം അരക്ഷിതാവസ്ഥയിലേക്ക് കടന്ന് പോകുമോ എന്ന് ആശങ്കയുണ്ടെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ. സംസ്ഥാനത്ത് സമ്പൂർണ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഇതിനോടകം തന്നെ പത്ത്ശതമാനത്തോളം ഭക്ഷണശാലകൾ അടച്ചുപൂട്ടി. ഇത് ദിവസങ്ങൾ പോകുന്തോറും വർധിക്കും. ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ കാന്റീൻ പൂട്ടി കഴിഞ്ഞു,വിദ്യാഭ്യാസമേഖലയും സ്തംഭിക്കും പത്തിൽ നിന്ന് അൻപത് ശതമാനത്തിലേയ്ക്കെത്താൻ അധികദൂരമില്ലെന്നും ഷിജു ഖാൻ പറഞ്ഞു. സാധാരണക്കാർ, പാവപ്പെട്ടവർ തൊഴിലാളികൾ ഇവരൊക്കെ എന്തുചെയ്യും എന്നറിയില്ല. അടിയന്തരമായി കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also read: അയ്യോ ഇനി നാട്ടിലേക്ക് മടങ്ങാനും പറ്റില്ലെ? യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന് വിമാന ടിക്കറ്റുകൾ
അതേസമയം, ദേശീയപാത വിവാദത്തിൽ ബിജെപിയെ വിമർശിച്ച് ഡിവൈഎഫ്ഐ. മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കണമെന്ന് പറയുന്നത് കേന്ദ്ര ഗവൺമെന്റിന്റെ ഔദാര്യമല്ലെന്നും ഷിജു ഖാൻ പറഞ്ഞു. സംസ്ഥാനത്തിന്റെ അവകാശത്തെ കേന്ദ്രം അട്ടിമറിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ അപമാനിച്ച ബി.ജെ.പി നേതാവ് എസ്. സുരേഷിന്റെ ആരോപണങ്ങളേയും ഷിജു ഖാൻ വിമർശിച്ചു.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ റോഡിനായി പണം നീക്കി വെക്കുമ്പോൾ അത് മോദിയുടെ അമ്മായിയപ്പന്റെ വകയാണോ എന്ന് ഒരു ചോദ്യം ചോദിച്ചാലോ? താങ്കളുടെ തറവാട്ട് വകയിൽ നിന്നാണോ ഈ പണം എന്ന് ഞങ്ങൾ ചോദിച്ചാലോ ? ബിജെപി നേതാവ് എസ് സുരേഷ് മുഹമ്മദ് റിയാസിനെ അപമാനിച്ചു. അമ്മായിഅപ്പനോട് പോയി പറയാൻ പറഞ്ഞു.
സുരേഷിന്റെ അമ്മായിയപ്പന്റെ പണമാണോ റോഡിനായി ചിലവഴിച്ചത് എന്ന് ചോദിക്കുന്നില്ല, ഇത് നരേന്ദ്രമോദിയുടെ കുടുംബ വകയല്ല, ഇത് സുരേഷിന് അച്ചാരം കിട്ടിയ പണമല്ല. റോഡും കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുമ്പോൾ രാജീവ് ചന്ദ്രശേഖറിനെ അല്ല അവിടെ കയറ്റി ഇരുത്തേണ്ടതെന്നും ഷിജുഖാൻ പരിഹസിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




