വിനായകൻ ചെയ്തത് തെറ്റ്, എന്നാൽ മാധ്യമങ്ങൾ ഉമ്മൻചാണ്ടിയോട് അതിനേക്കാൾ വലിയ ക്രൂരതകൾ ചെയ്തിട്ടുണ്ടെന്ന് ഷൈൻ ടോം ചാക്കോ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ച വിവാദത്തിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. വിനായകന്‍ ചെയ്തത്‌ ശരിയാണെന്ന്‌ താൻ പറയുന്നില്ലെന്ന് ഷൈൻ പറഞ്ഞു. അത്‌ ചര്‍ച്ച ചെയ്യുന്നതിന്‌ മുന്‍പ്‌ മറ്റുള്ളവര്‍ ഉമ്മന്‍ ചാണ്ടിയോട്‌ ചെയ്തത്‌ എന്താണെന്ന്‌ ചര്‍ച്ച ചെയ്യണമെന്നും മാധ്യമങ്ങളാണ് അദ്ദേഹത്തെ ഏറ്റവുമധികം വേട്ടയാടിയിട്ടുള്ളതെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ പറഞ്ഞു.

ALSO READ: യൂത്ത് കോൺഗ്രസിന് തിരിച്ചടി; സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു

‘വിനായകന്റേത്‌ 15 സെക്കന്‍ഡ്‌ മാത്രമുള്ള വീഡിയോയാണ്‌. വിനായകന്‍ ആദ്യമായിട്ടല്ല പ്രസ്താവനകൾ നടത്തുന്നത്‌. ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയെ കുറ്റം പറഞ്ഞത്‌ മാധ്യമ പ്രവര്‍ത്തകരാണ്‌. ഇത്‌ വെറും 15 സെക്കന്‍ഡ്‌ മാത്രമുള്ള വീഡിയോയാണ്‌. ഉമ്മന്‍ ചാണ്ടി മരിക്കുന്നത്‌ വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോള്‍ എന്താണ്‌ ചെയ്യേണ്ടത്‌? അവര്‍ അദ്ദേഹം മരിച്ചതിന്‌ ശേഷം മാപ്പ്‌ പറഞ്ഞിട്ട്‌ കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട്‌ അദ്ദേഹത്തിനോട്‌ മാപ്പ്‌ പറഞ്ഞാല്‍ അദ്ദേഹത്തിന്‌ വല്ലതും കിട്ടുമോ? അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കള്‍ അയാളുടെ പാര്‍ട്ടി, അയാളുടെ ചുറ്റുമുള്ളവരും ഒക്കെ അനുഭവിച്ചില്ലേ?’, ഷൈൻ ടോം ചാക്കോ ചോദിച്ചു.

ALSO RAED: പുട്ടുപൊടിയുണ്ടോ വീട്ടില്‍? എളുപ്പം തയ്യാറാക്കം രുചിയൂറും നെയ്പ്പത്തിരി

‘ഉമ്മന്‍ ചാണ്ടിയുടെ സി.ഡി തപ്പി പോയത്‌ മാധ്യമങ്ങളല്ലേ? പുള്ളിയെ ചേര്‍ത്തു കഥകൾ മെനഞ്ഞിട്ടും സി.ഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട്‌ പുള്ളി മരിച്ചപ്പോള്‍ കണ്ണീരൊഴുക്കിയത്‌ വെച്ചും ചോറുണ്ടു, 15 സെക്കന്‍ഡ്‌ വീഡിയോ ചെയ്ത ഈ വ്യക്തിയെയും വെച്ച്‌ ചോറുണ്ടു. ഇതെല്ലാം കഴിഞ്ഞിട്ട്‌ മാപ്പ്‌ പറഞ്ഞിട്ട്‌ വല്ല കാര്യവുമുണ്ടോ? ബഹുമാനപ്പെട്ട വൃക്തിയെപ്പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. ഈ വ്യക്തി പറഞ്ഞത്‌ (വിനായകന്‍) ശരിയാണെന്നല്ല ഞാൻ പറഞ്ഞത്‌. ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്ത്‌ കഴിഞ്ഞിട്ട്‌ അയാളോട്‌ സോറി എന്ന്‌ പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല. ഇത്‌ കണ്ടിട്ടല്ല എല്ലാവരും പഠിക്കുന്നത്‌. ഈ വ്യക്തിക്ക്‌ പേരക്കുട്ടികളില്ലേ? അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നിട്ട്‌ കുറ്റം മുഴുവന്‍ ഈ 15 സെക്കന്‍ഡ്‌ മാത്രം വരുന്ന വീഡിയോയ്‌ ചെയ്ത ആൾക്കാണ്‌. ഒരാള്‍ ജീവിച്ചിരിക്കുമ്പോഴാണ്‌ സ്വൈര്യം കൊടുക്കേണ്ടത്‌, അത്‌ ആ വ്യക്തിക്ക്‌ കൊടുത്തിട്ടില്ല. ആരോപണങ്ങളില്‍ നിന്നും ആരോപണങ്ങളിലേക്ക്‌ പോകുകയായിരുന്നു. എന്നിട്ടും ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചില്ല?’, ഷൈൻ ടോം ചാക്കോ ചോദിച്ചു.

ALSO READ: ‘ഗോൾഡിൽ നഷ്ടങ്ങളില്ല, കേട്ടതെല്ലാം കള്ളക്കഥകൾ’: അൽഫോൺസ് എന്ന ബ്രാൻഡും അമിത പ്രതീക്ഷയുമാണ് പ്രശ്നമായതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

അതേസമയം, ‘ഉമ്മൻചാണ്ടി ചത്തുപോയി’ എന്ന പരാമർശമാണ് വിനായകൻ അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. തുടർന്ന് വിനായകനെതിരെ അണികളിൽ ഒരാൾ പരാതി നൽകുകയും, പൊലീസ് കേസ് രെജിസ്റ്റർ ചെയ്യുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News