​​ഹോട്ടലിൽ നിന്ന് പേടിച്ചോടിയ ദിവസം ഡ്ര​ഗ് ഡീലറുമായി ഷൈൻ നടത്തിയത് 20,000 രൂപയുടെ ഇടപാട്

Shine Tom Chacko

ഹോട്ടലിൽ നിന്ന് ഡാൻസാഫ് സംഘത്തെ കണ്ട് ഷൈൻ ടോം ചാക്കോ പേടിച്ചോടിയ ദിവസം 20,000 രൂപയുടെ ലഹരി ഇടപാട് ഡ്രഗ് ഡീലർ സജീറുമായി നടത്തിയതിന്റെ തെളിവുകൾ പൊലീസിന്. മെത്താംഫെറ്റമിനും കഞ്ചാവും ഉപയോ​ഗിക്കാറുണ്ടെന്നും ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

NDPS നിയമത്തിലെ സെക്ഷൻ 27, 29 എന്നീ വകുപ്പ് പ്രകാരമാണ് ഷൈനിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷിച്ചെത്തിയ ഡ്രഗ് ഡീലറായ സജീറുമായുള്ള ബന്ധം ഷൈൻ സമ്മതിച്ചു. ഷൈനിന് ആദ്യം സജീറിനെ പരിചയമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും കോൾ ലോ​ഗ് കാണിച്ച് ഫോൺകോളിനെ പറ്റി വിശദീകരിക്കാൻ പറഞ്ഞപ്പോൾ ബന്ധം സമ്മതിക്കുകയായിരുന്നു.

Also Read: ലഹരി എത്തിച്ച് നൽകുന്നത് സിനിമാപ്രവർത്തകർ ; ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവും ; ഷൈൻ ടോം ചാക്കോയുടെ മൊഴി

ഷൈനിനെ തെളിവുകള്‍ നിരത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാട്, സമാന കേസുകളില്‍ ഉള്‍പ്പെട്ടവരുമായുള്ള ബന്ധം, ഫോണ്‍ കോളുകള്‍, മൊഴികളിലെ വൈരുധ്യം തുടങ്ങിയവയാണ് ഷൈനിനെ കുരുക്കിയ തെളിവുകള്‍. തെളിവുകള്‍ ശേഖരിച്ച ശേഷമാണ് നോട്ടീസ് നല്‍കിയത്. ലഹരി ഉപയോഗിച്ചോയെന്ന് ഷൈനിനെ പരിശോധിക്കും. സ്രവം, തലമുടി, രക്തം എന്നിവ പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News