
ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോ വാഹനാപകടത്തിൽ മരിച്ചു. രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. അപകടത്തിൽ ഷൈൻ ടോമിന് കൈക്ക് പരിക്കേറ്റു. അമ്മക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ വാഹനത്തിന്‍റെ മുൻഭാഗം തകർന്നു. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പിതാവ് സിപി ചാക്കോയെ രക്ഷിക്കാനായില്ല. അമ്മയുടെയും സഹോദരന്‍റെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.
പുലർച്ചെ ആറുമണിയോടെ സേലം ബംഗളുരു ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. മാതാപിതാക്കൾക്കും സഹോദരനും ഒപ്പം ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് പോവുകയായിരുന്നു ഷൈൻ ടോം ചാക്കോ. ഇവർ സഞ്ചരിച്ചിരുന്ന വാഹനം സേലത്തിനടുത്ത് ധർമ്മപുരിയിൽ വെച്ച് ലോറിയിൽ ഇടിച്ചായിരുന്നു അപകടം.
ഷൈനിന്റെ അസിസ്റ്റൻറ് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്ന ഉടനെ അഞ്ചുപേരെയും ധർമ്മപുരിയിലെ ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷെനിന്റെ പിതാവ് മരിച്ചിരുന്നു. കാറിന്റെ മുൻ സീറ്റിൽ ഇരുന്ന ചാക്കോയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏറ്റവും പിറകിലെ സീറ്റിൽ കിടന്നുറങ്ങുകയായിരുന്നു ഷൈൻ.
അപകടത്തിൽ ഷൈൻ ടോമിൻ്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കൈയിലെ അസ്ഥികൾക്കും പരിക്കുണ്ട്. ധർമ്മപുരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഷൈൻ ടോം ചികിത്സ തേടിയത്. ഷൈൻ ടോമിൻ്റെ സഹോദരൻ ഒഴികെ എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. മറ്റ് ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി 10 മണിയോടെയാണ് മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് പോയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

