ഷൈനിന് തിരുത്താന്‍ അവസാന അവസരം; ലൊക്കേഷനില്‍ പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ഫെഫ്ക

fefka-shine-tom-chacko

ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഷൈൻ ടോം ചാക്കോയ്ക്ക് തിരുത്താന്‍ അവസാന അവസരം നല്‍കി സിനിമാ സംഘടനയായ ഫെഫ്ക. ഇത് ഷൈനിന് നല്‍കുന്ന അവസാന അവസരമാണെന്നും സംഘടനാ ഭാരവാഹികളായ ബി ഉണ്ണികൃഷ്ണനും സിബി മലയിലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലൊക്കേഷനില്‍ എക്‌സൈസോ പൊലീസോ ലഹരി പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

ഷൈന്‍- വിന്‍ സി വിഷയത്തില്‍ നിര്‍മാതാക്കളുടെ സംഘടനയും സംവിധായകരുടെ സംഘടന ഇടപെട്ടിട്ടില്ല. വിൻ സി അലോഷ്യസിനെയും ഷൈനിനെയും വിളിപ്പിച്ച് അവരുടെ ഭാഗം കേട്ടതിന് ശേഷമാണ് ഫെഫ്കയുടെ തീരുമാനം. സിനിമയുടെ പേരും നടന്റെ പേരും പുറത്തു പറയരുതെന്ന് വിന്‍സി അലോഷ്യസ് ആവശ്യപ്പെട്ടിരുന്നു. ഐ സി സിക്കും എ എം എം എയ്ക്കും ഫിലിം ചേംബറിനും വിന്‍സി അലോഷ്യസ് പരാതി നല്‍കിയിരുന്നു. ഇന്നലെ എ എം എം എ പ്രതിനിധികളുമായി ഫെഫ്ക സംസാരിച്ചു. ഇത്തരം ആരോപണങ്ങളിലും വിവാദങ്ങളിലും പെടുന്ന സ്വന്തം അംഗങ്ങള്‍ക്കു നേരെ ഫെഫ്ക കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്.

Read Also: ഓപ്പറേഷന്‍ ഡി- ഹണ്ട്: ഇന്നലെ മാത്രം 94 പേരെ അറസ്റ്റ് ചെയ്തു

ഷൈന്‍ ടോം ചാക്കോയുമായും ചര്‍ച്ച നടത്തി. അദ്ദേഹവുമായി തുറന്നു സംസാരിച്ചു. തനിക്ക് ഒരു അവസരം കൂടി വേണമെന്ന് ഷൈന്‍ ആവശ്യപെട്ടു. മനുഷ്യത്വപരമായ സമീപനമാണ് ഫെഫ്ക സ്വീകരിച്ചത്. ഒരു നടന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം ഞങ്ങള്‍ മറുപടി പറയേണ്ടി വരുന്നു. നടന്‍മാര്‍ക്കു മാത്രമല്ല സാങ്കേതിക വിദഗ്ധര്‍ക്കും ഞങ്ങള്‍ താക്കീതു നല്‍കുന്നുണ്ട്. ഞങ്ങളുടെ തൊഴില്‍ സ്ഥലത്ത് തടസമുണ്ടാക്കുന്ന ഒരു കാര്യങ്ങളും പ്രോത്സാഹിപ്പിക്കില്ല. മലയാള സിനിമയില്‍ ലഹരി പിടി മുറുക്കിയതായി പ്രചരിക്കുന്നു. അതിന് മാധ്യമങ്ങളെ കുറ്റം പറയുന്നില്ല. ഞങ്ങള്‍ ലഹരിയുടെ പിടിയില്‍ നിന്നും മുക്തരാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇന്നു മുതല്‍ മലയാള സിനിമ ലൊക്കേഷനുകളില്‍ ലഹരി വിരുദ്ധ കാമ്പയിന്‍ ആരംഭിക്കുമെന്നും ഫെഫ്ക ഭാരവാഹികൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News