
ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് തന്നെ നോട്ടീസ് നൽകാൻ പൊലീസ്. ഹോട്ടൽ മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ടതിൽ നടനിൽ നിന്ന് വിശദീകരണം തേടും. ഷൈൻ ടോം ചാക്കോക്ക് പൊലീസ് ഇന്ന് തന്നെ നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. അഞ്ച് ദിവസത്തിനകം നടൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ആവശ്യപ്പെടും.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ലഹരി പരിശോധനയ്ക്കിടെയാണ് നടൻ ഓടി രക്ഷപ്പെട്ടത്. ഡാൻസാഫ് സംഘം മുറി പരിശോധിക്കാൻ എത്തിയ വേളയിലാണ് നടൻ ഇറങ്ങി ഓടിയത്. എറണാകുളം നോര്‍ത്തിലുള്ള ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. താമസിച്ചിരുന്ന മുറിയുടെ ജനാല വഴി രണ്ടാം നിലയിലേക്ക് ചാടിയ നടന്‍ പിന്നീട് സ്റ്റെയര്‍കേസ് വഴി പുറത്തേക്കോടുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം, ലഹരി പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ തമിഴ്‌നാട്ടിൽ ഉണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ്. നടന്റെ മൊബൈലിന്റെ ടവർ ലൊക്കേഷൻ തമിഴ്‌നാട്ടിൽ ലഭിച്ചതായി പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

