ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ

ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി. കൊച്ചി നോര്‍ത്തിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നുമാണ് താരം ഇറങ്ങിയോടിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് കൊച്ചി സിറ്റിപോലീസിലെ ഡാന്‍സാഫ് സംഘം പരിശോധനയ്ക്കായി നോര്‍ത്തിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘമെത്തിയത്. എന്നാല്‍ ഈ വിവരം നേരത്തെയറിഞ്ഞ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

താമസിച്ചിരുന്ന മൂന്നാം നിലയിലെ 314ാം നമ്പര്‍ മുറിയുടെ ജനാല വഴി രണ്ടാം നിലയിലേക്ക് എടുത്ത് ചാടുകയായിരുന്നു ഷൈന്‍. ചാട്ടത്തിന്‍റെ ആഘാതത്തില്‍ രണ്ടാം നിലയിലെ ഷീറ്റുകള്‍ പൊട്ടിയിട്ടുണ്ട്. തുടര്‍ന്ന് സ്റ്റെയര്‍ കേസ് വഴി പുറത്തേക്കിറങ്ങിയോടുകയായിരുന്നു. ഷൈന്‍ ടോം ചാക്കൊ ഇറങ്ങിയോടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷൈനൊപ്പം മുറിയില്‍ മറ്റു രണ്ടുപേര്‍കൂടി ഉണ്ടായിരുന്നതായും അവരും ഓടി രക്ഷപ്പെട്ടുവെന്നുമാണ് വിവരം.

മുറി പരിശോധിച്ചതില്‍ നിന്ന് നിലവില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. ഷൈനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊക്കെയിന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളും ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ മൊഴി നല്‍കിയിരുന്നു.

സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്‌ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്.

ALSO READ: ചുമയും ജലദോഷവും മാറാൻ കൊച്ചുകുട്ടിയെ സിഗരറ്റ് വലിപ്പിച്ച് ഡോക്ടർ; വീഡിയോ വൈറലായതോടെ നടപടി

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചിതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഇട്ട വീഡിയോയിൽ കൂടി താരം വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുകയുണ്ടായി. ഒരു പ്രധാന നടൻ ഒരു ചിത്രത്തിൻറെ സെറ്റിൽ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

സിനിമ സെറ്റിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണൽ ലൈഫിൽ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാൽ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവർക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടർന്നാണ് അത്തരക്കാർക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് താരം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News