ശ്ശെടാ…ഞാൻ ഒരു കോഫീ കിട്ടുമോ എന്ന് ചോദിച്ചതേയുള്ളൂ ….കോക്ക്പിറ്റില്‍ കയറിയ സംഭവത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ

വിമാനത്തിന്‍റെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ ശ്രമിച്ചതിന് ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടൻ ഷൈൻ ടോം ചാക്കോയെ തടഞ്ഞുവെച്ച സംഭവം വലിയ വാർത്തയായിരുന്നു. കോക്ക്പിറ്റ് എന്താണെന്ന് നോക്കാന്‍ പോയതാണെന്നും ഇത് പൊന്തിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് വലിയ ഉറപ്പില്ലെന്നുമൊക്കെ ഷൈന്‍ തമാശ രൂപേണ അതിന് പ്രതികരണവും നടത്തിയിരുന്നു.

ഇപ്പോഴിതാ അന്ന് സംഭവിച്ചതിന്റെ യഥാർത്ഥ കാരണം തുറന്നു പറയുകയാണ് താരം. സ്വകാര്യ ചാനലിലെ പരിപാടിയിൽ അവതാരകയായ മീര നന്ദന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഷൈനിന്‍റെ പ്രതികരണം.

“ഫ്ലൈറ്റില്‍ ആകെക്കൂടി ബാത്ത്‍റൂം, ഇരിക്കാനുള്ള സ്ഥലം, കോക്ക്പിറ്റ് ഇങ്ങനെ മൂന്ന് സ്ഥലങ്ങളേ ഉള്ളൂ. ഇതിന്‍റെ വാതിലൊക്കെ ഏകദേശം ഒരേപോലെ ഇരിക്കും. ഞാന്‍ ഒരു കോഫി ചോദിച്ച് ചെന്നതാണ്. അവിടെ ചെന്നപ്പോള്‍ കോഫി മെഷീന്‍ ഒന്നുമില്ല. അപ്പോള്‍ ഞാന്‍ ഒരു ഡോര്‍ തുറന്ന് കോഫി ഉണ്ടോ എന്ന് ചോദിച്ചു. യൂ മസ്റ്റ് റിക്വസ്റ്റ് എന്നായിരുന്നു അവരുടെ പ്രതികരണം. പുറത്ത് ആരെയും കണ്ടില്ല, അതുകൊണ്ടാണ് അകത്ത് കയറി ചോദിക്കാമെന്ന് കരുതിയതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അകത്തേക്ക് വരാമോ എന്നും ചോദിച്ചു”, ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like