
അസിസ്റ്റന്റ് ഡയറക്ടറായി സിനിമ മേഖലയിലെത്തി മികച്ച അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ഷൈന്‍ ടോം ചാക്കോ, നിലവില്‍ ജീവിതത്തിലെ കുറച്ചധികം വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലഹരിക്കേസിന് പിന്നാലെ പിതാവിന്റെ മരണവും അദ്ദേഹത്തെ ഒന്നുച്ചെങ്കിലും വീണ്ടും അദ്ദേഹത്തെ വെള്ളിത്തിരയില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ALSO READ: മോഷ്ടിച്ചത് 1130 ഫോണുകള്‍, വില കോടികള്‍; മോഷ്ടിക്കപ്പെട്ട ഫോണുകളാണോ നിങ്ങള്‍ വാങ്ങുന്നതെന്ന് മനസിലാക്കിയില്ലെങ്കില്‍…
ഇപ്പോള്‍ വളരെ മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ തനിക്ക് ആശ്വാസമായി മാറിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാക്കുകളെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തോട് സംസാരിച്ചിരിക്കുകയാണ് താരം. തന്റെ പിന്നാലെ നടന്ന ഡാഡി പോയെന്ന് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ താനൊരു പ്രശ്‌നക്കാരനല്ലെന്നും കുറച്ച് കുറുമ്പ് മാത്രമേയുള്ളുവെന്ന ആശ്വാസ വാക്കാണ് അദ്ദേഹം പറഞ്ഞതെന്ന് ഷൈന്‍ പറയുന്നു. ജീവിതത്തില്‍ ബുദ്ധിമുട്ടുകളുണ്ടായ ഘട്ടത്തിലൊക്കെയും അദ്ദേഹം തന്നെ കോണ്‍ടാക്റ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലെന്നും ഷൈന്‍ പറയുന്നു.
ALSO READ: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കുന്ന ബി ജെ പി സര്‍ക്കാറിനെതിരെ വലിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കും; ആദര്‍ശ് എം സജി
നീ പ്രശ്‌നക്കാരനായിട്ടുള്ള കുട്ടിയൊന്നുമല്ല, കുറച്ച് കുറുമ്പുണ്ട്, വേറെ കുഴപ്പമൊന്നുമില്ലെന്നായിരുന്നു മമ്മൂക്കയുടെ ആശ്വാസ വാക്കുകള്‍. പിഷാരടിയും ചാക്കോച്ചനുമാണ് മമ്മൂക്കയെ കോണ്ടാക്ട് ചെയ്ത് നല്‍കിയതെന്നും പിന്നീട് ഫോണ്‍ നോക്കുമ്പോഴാണ് മമ്മൂക്ക വിളിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here