‘റിയൽ ലൈഫിൽ ഞാനൊരു കോഴി’, പക്ഷെ ഞാനാരെയും തേച്ചിട്ടില്ല: ബന്ധങ്ങൾ നിലർത്താൻ അറിയില്ലെന്ന് ഷൈൻ ടോം ചാക്കോ

യഥാർത്ഥ ജീവിതത്തിൽ താനൊരു കോഴിയാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. ആണുങ്ങള്‍ കോഴിയാണെന്നല്ലേ പറയുന്നതെന്നും, ഒരു ബന്ധവും നിലനിർത്താൻ കഴിയാത്ത താൻ ഇതുവരെയും ആരെയും തേച്ചിട്ടില്ലെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞു.

READ ALSO: പെൺമക്കളുടെ വിവാഹത്തിന് വായ്പ ധനസഹായം ഉയർത്തി,ക്ലാസ് ഫോർ ജീവനക്കാർക്ക് ലഭിക്കുക 3 ലക്ഷം രൂപ; കെ എൻ ബാലഗോപാൽ

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത തന്റെ കുറുക്കൻ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ നടൻ ശ്രീനിവാസനെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും ഷൈൻ വെളിപ്പെടുത്തി. വയ്യായ്മയുണ്ടായിരുന്നുവെങ്കിലും ശ്രീനിയേട്ടന്‍ പെര്‍ഫോം ചെയ്യുന്ന സമയത്ത് അതൊന്നും തോന്നിയിരുന്നില്ലെന്നായിരുന്നു നടൻ പറഞ്ഞത്. ഒന്ന് ചിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെങ്കിലും ക്യാമറയുടെ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ആ ക്യാരക്ടര്‍ മാത്രമേയുള്ളൂവെന്നും, അത് തന്നെയായിരുന്നു ശ്രീനിയേട്ടന്റെ കാര്യത്തില്‍ താൻ കണ്ടതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

READ ALSO: സൗദി യുദ്ധ വിമാനം F-15SA തകർന്ന് വീണ് സൈനികർ മരിച്ചു

അതേസമയം, താൻ സിനിമയിൽ എത്തിയതിന്റെ കഥകളും സംവിധായകൻ കമലുമൊത്തുള്ള സിനിമാ ജീവിതവുമെല്ലാം ഷൈൻ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഷൈനിന്റെ വാക്കുകൾ

അനുവാദം ചോദിക്കാതെയാണ് ഞാന്‍ കമല്‍ സാറിനൊപ്പം കൂടിയത്. ഗ്രാമഫോണ്‍ മുതല്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. നടനാവാന്‍ പറ്റില്ലെന്ന് അറിഞ്ഞപ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടറാവണമെന്ന് പറഞ്ഞത്. അങ്ങനെ അടുത്ത സിനിമയുടെ ചിത്രീകരണം എവിടെയാണെന്നറിഞ്ഞ് തേടിപ്പിടിച്ച് അവിടേക്ക് പോവുകയായിരുന്നു. വിളിച്ചിട്ടൊക്കെ വരണ്ടേയെന്ന് ചോദിച്ചെങ്കിലും അവിടെ തന്നെ തുടരുകയായിരുന്നു കിട്ടുന്ന കഥാപാത്രങ്ങള്‍ മനോഹരമായി ചെയ്യാനാണ് ശ്രമിക്കാറുള്ളത്. നല്ലത് ചീത്ത എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. കുറുക്കനുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും എനിക്കറിയില്ല, എന്നോട് എന്തായാലും അവര്‍ അതേക്കുറിച്ച് പറയില്ല. ഈ സിനിമ തിയേറ്ററില്‍ തന്നെ കാണണം. മൊബൈലിന്റെ ചെറിയ സ്‌ക്രീനില്‍ സിനിമ കണ്ടാല്‍ കണ്ണിന് പ്രശ്‌നം വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News