
പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോ ഇൻസ്റ്റാഗ്രാമിൽ പരിഹാസ രൂപേണയുള്ള വീഡിയോ പങ്കുവച്ചു . ‘താൻ എവിടേക്കാണ് ഓടിപ്പോയത് എന്ന് അന്വേഷിക്കുന്നവർക്ക് ഇതാ എക്‌സ്‌ക്ലൂസിവ് ഫൂട്ടേജ്’ എന്ന് പറഞ്ഞാണ് ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഷൈൻ ഷെയർ ചെയ്തത്.
കൊച്ചി കലൂരില്‍ ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടിരുന്നു. ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് കൊച്ചി സിറ്റിപോലീസിലെ ഡാന്‍സാഫ് സംഘം പരിശോധനയ്ക്കായി നോര്‍ത്തിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘമെത്തിയത്. എന്നാല്‍ ഈ വിവരം നേരത്തെയറിഞ്ഞ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
താമസിച്ചിരുന്ന മൂന്നാം നിലയിലെ 314ാം നമ്പര്‍ മുറിയുടെ ജനാല വഴി രണ്ടാം നിലയിലേക്ക് എടുത്ത് ചാടുകയായിരുന്നു ഷൈന്‍. ചാട്ടത്തിന്‍റെ ആഘാതത്തില്‍ രണ്ടാം നിലയിലെ ഷീറ്റുകള്‍ പൊട്ടിയിട്ടുണ്ട്. തുടര്‍ന്ന് സ്റ്റെയര്‍ കേസ് വഴി പുറത്തേക്കിറങ്ങിയോടുകയായിരുന്നു. ഷൈന്‍ ടോം ചാക്കൊ ഇറങ്ങിയോടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷൈനൊപ്പം മുറിയില്‍ മറ്റു രണ്ടുപേര്‍കൂടി ഉണ്ടായിരുന്നതായും അവരും ഓടി രക്ഷപ്പെട്ടുവെന്നുമാണ് വിവരം.
ALSO READ : ഷൈൻ ടോം ചാക്കോയെ എന്നേ വിലക്കേണ്ടതായിരുന്നു: സജി നന്ത്യാട്ട്
സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്‌ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

