
വാഹനാപകടത്തിൽ മരിച്ച ഷൈനിൻ്റെ പിതാവ് ചാക്കോയുടെ മൃതദേഹം തൃശ്ശൂരിലെ മോർച്ചറിയിലേക്ക് മാറ്റും. ഇന്ന് ജൂബിലി മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ ആയിരിക്കും മൃതദേഹം സൂക്ഷിക്കുക. വിദേശത്തുള്ള മക്കൾ നാട്ടിലെത്തുന്നതനുസരിച്ച് സംസ്കാര ചടങ്ങുകൾ നിശ്ചയിക്കും.
ഇന്നലെ രാത്രിയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും എറണാകുളത്തുനിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. ബെംഗളൂരുവിലേക്ക് ഷെെനിന്‍റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്‍റെ യാത്ര. ഇന്ന് രാവിലെ 6.10 ധർമ്മപുരി കൊമ്പനഹള്ളിയിൽ വെച്ച് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഷൈൻ ടോമിന് കൈക്ക് പരിക്കേറ്റു. അമ്മക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ വാഹനത്തിന്‍റെ മുൻഭാഗം തകർന്നു. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. ഷെെനിന്‍റെ കെെയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെ പരിക്ക് നിസാരമെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

