വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിക്കാന്‍ ലത്തീന്‍ അതിരൂപത; കരിദിനം ആചരിക്കാനുള്ള തീരുമാനം പിന്‍വലിച്ചു

വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ കപ്പലിന് നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുമെന്ന് ലത്തീന്‍ അതിരൂപത വിഴിഞ്ഞം ഇടവക. സ്വീകരണ പരിപാടി ബഹിഷ്‌കരിക്കാനുള്ള ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നിലപാട് വിഴിഞ്ഞം ഇടവക തള്ളി.

മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയില്‍ വിവിധ ആവശ്യങ്ങള്‍ വിഴിഞ്ഞം ഇടവക മുന്നോട്ടുവച്ചിരുന്നു. 1565 വീടുകള്‍ വച്ച് നല്‍കുന്നത് ഉള്‍പ്പെടെയുളള്ളവ അംഗീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി വിഴിഞ്ഞം ഇടവക വികാരി ഫാദര്‍ ടി നിക്കോളസ് പറഞ്ഞു. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കുമെന്നും വിഴിഞ്ഞം ഇടവക വികാരി വ്യക്തമാക്കി. ആദ്യ കപ്പലിന് സ്വീകരണം നല്‍കുന്ന ദിവസം കരിദിനം ആചരിക്കാനുള്ള തീരുമാനം വിഴിഞ്ഞം ഇടവക പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ തുറമുഖത്തെത്തുന്ന ആദ്യ കപ്പലിന് നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കില്ല എന്നായിരുന്നു വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നിലപാട്.

READ ALSO:കണ്ണൂരില്‍ ബസ്സിലിടിച്ച് മറിഞ്ഞ ഓട്ടോയ്ക്ക് തീപിടിച്ച് 2 മരണം

അതേസമയം വിഴിഞ്ഞം പദ്ധതിയില്‍ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭാഗികമായി ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികള്‍ക്കാണ് 4.20 ലക്ഷം രൂപയാക്കി നഷ്ടപരിഹാരം തുക വര്‍ദ്ധിപ്പിച്ചത്. ഈ ഇനത്തില്‍ 53 തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിനായി 2 കോടി 22 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു ഉത്തരവിറക്കി.

READ ALSO:ചെറുകാട് അവാര്‍ഡ് വിനോദ് കൃഷ്ണയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News