
ബേപ്പൂർ തീരത്തിന് സമീപമായി കടലില്‍ തീപിടിച്ച കപ്പലില്‍ ഉണ്ടായിരുന്നത് അതീവ ഗുരുതര രാസവസ്തുക്കള്‍ അടങ്ങിയ 157 കണ്ടെയ്‌നറുകള്‍. തീ പിടിക്കുന്ന ദ്രാവകം, ഖരവസ്തുക്കള്‍, തുടര്‍ച്ചയായി കത്തുന്ന വസ്തുക്കള്‍, വിഷപദാര്‍ഥങ്ങള്‍ അടക്കമുള്ളവയാണ് കണ്ടെയ്‌നറുകളില്‍ ഉള്ളത്.
കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോയ വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിന് ആണ് തീപിടിച്ചിരിക്കുന്നത്. അഴീക്കലില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തതാണ് കപ്പല്‍.
പല പൊട്ടിത്തെറികളും തീപിടിത്തവും ഉണ്ടായി. 22 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കു പൊള്ളലേറ്റതായാണ് വിവരം. 18 പേര്‍ കടലില്‍ ചാടി. ഇവര്‍ കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല. ഡോണിയര്‍ വിമാനവും നിരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവ രക്ഷാപ്രവർത്തനം നടത്തുന്നു. ബേപ്പൂരിന് സമീപം കടലിലുണ്ടായ കപ്പലപകടത്തെ തുടര്‍ന്ന് 50 കണ്ടെയ്നറുകള്‍ കടലില്‍ വീണതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here