
ഈഴവ സമുദായത്തിൽ നിന്ന് ജയിച്ചു വന്ന ഒൻപത് പേരിൽ ആറ് പേരെ മന്ത്രിമാരാക്കണമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കുറഞ്ഞത് മൂന്നു പേരെങ്കിലും മന്ത്രിസ്ഥാനത്തേക്ക് എത്തണമെന്ന് വി ഡി സതീശനോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്നോക്ക സമുദായ ക്ഷേമവകുപ്പ് മന്ത്രിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ക്ഷേമത്തിന് പുറമേയാണ് ഈ ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രിമാർ ആരെന്നുള്ള ചർച്ചകൾ നീളുകയാണ്. സമവായമായില്ലെന്നും പട്ടിക വൈകുമെന്നാണ് സൂചന. തിരുവഞ്ചൂരിൻ്റെ പദവിയിലും അനിശ്ചിതത്വം തുടരുകയാണ്. സ്പീക്കർ പദവിക്ക് പകരം മന്ത്രി പദവി നൽകുമെന്നാണ് സൂചന. പക്ഷേ വകുപ്പ് ഏതാണ് നൽകുന്നെന്ന കാര്യത്തിൽ ധാരണയായില്ല. തന്നെ ഒതുക്കാൻ നീക്കമെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു.
വി ടി ബൽറാമിനെ സ്പീക്കറാക്കുമെന്നാണ് സൂചന. തിരുവഞ്ചൂരിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. ഇതോടുകൂടി ചാണ്ടി ഉമ്മൻ പുറത്തേക്കാണെന്നാണ് സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

