
ഭരണഘടന ആമുഖത്തിൽ നിന്ന് മതേതരത്വം സോഷ്യലിസം എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന ആർ. എസ് എസിന്റെ വാദത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മതേതരത്വം ഇന്ത്യയുടെ സംസ്കാരത്തിന്റെ കാതലല്ലെന്നും സോഷ്യലിസത്തിന്റെ ആവശ്യമില്ലെന്നും ചൗഹാൻ. വാരണാസിയിൽ നടന്ന പരിപാടിയിലാണ് ബിജെപി നേതാവിന്റെ പ്രസ്താവന.
ഭരണഘടന മുന്നോട്ട് വെക്കുന്ന മതേതര കാഴ്ചപ്പാടുകളെ തള്ളുന്ന ആർ.ആർ. എസ് നിലപാടുകളെ പിന്തുണയ്ക്കുന്നതാണ് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയും. മതേതരത്വം രാജ്യത്തിന്റെ സംസ്കാരത്തിന്റെ കാതൽ അല്ലെന്നും, സോഷ്യലിസം ആവശ്യമില്ലെന്നും വാരണാസിയിൽ നടന്ന പരിപാടിക്കിടെ ചൗഹാൻ പറഞ്ഞു.
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതര പദങ്ങൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിജെപി കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ആർ. എസ്. എസിന്റെ പ്രസ്താവനയെ പിന്തുണച്ച് നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിത്തിരുന്നു. രാജ്യത്ത് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന ബിജെപി ആർഎസ്എസ് അജണ്ടയാണ് ഇത്തരം പ്രസ്താവനങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന വിമർശനങ്ങൾ ഉയരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here