കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം; ശോഭാ കരന്തലജേക്ക് എതിരെ സ്റ്റാലിന്‍

ബെംഗളുരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുമ്പിലുണ്ടായ സംഘര്‍ത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കേരളത്തിനും തമിഴ്‌നാടിനുമെതിരെ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭാ കരന്തലജേ. കരന്തലജേയുടെ വര്‍ഗീയ – വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തി. ഒരു ഇംഗ്ലീ്ഷ് മാധ്യമത്തോട് സംസാരിക്കവേയാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.

ALSO READ:  തൃശൂര്‍ കുന്നംകുളത്ത് ഉത്സവത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ പറഞ്ഞത്. കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നുമാണ് ശോഭ പറഞ്ഞത്.

ALSO READ:  ലോക്‌സഭാ തെരഞ്ഞെടുപ്പ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ്

ബെംഗളുരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നില്‍ വൈകിട്ട് നിസ്‌കാര സമയത്ത് പാട്ട് വെച്ച മൊബൈല്‍ കടക്കാരും ഒരു സംഘം ആളുകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പിന്നീട് ഹനുമാന്‍ ചാലീസ വെച്ചതിന് കടക്കാര്‍ക്ക് മര്‍ദ്ദനമേറ്റു എന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. തുടര്‍ന്ന് ചില ഹിന്ദു സംഘടനകളും തേജസ്വി സൂര്യയും ശോഭാ കരന്തലജെയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം ശോഭ കരന്തലജേ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News