15 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ

നിലമ്പൂരിൽ പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി. വഴിക്കടവ് വെള്ളക്കട്ട സ്വദേശി വിനീഷ്
ആണ് പിടിയിലായത്.

വൈദ്യുതി എടുത്തത് പന്നിയെയെ വേട്ടയാടുന്നതിനെന്നും പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു. ഇയാൾ കർഷകനല്ലെന്ന് പോലിസ് സ്ഥിരീകരിച്ചു. വിനീഷിന്റെ സഹായികളായ രണ്ടു പേരെക്കൂടി ചോദ്യം ചെയ്തു വരികയാണ്.

ALSO READ: നിലമ്പൂരിൽ പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ജീവനെടുത്തത് സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍ വെച്ച കെണി; ലൈനിൽ നിന്ന് നേരിട്ട് വൈദ്യുതി എടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്

സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയിൽ നിന്ന് അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതി ലൈനിൽ നിന്ന് കമ്പി ഉപയോഗിച്ച് പന്നിയെ പിടിക്കാനുള്ള കുരുക്കിലേക്ക് വൈദ്യുതി കടത്തിവിടുകയായിരുന്നു. വൈദ്യുതി കമ്പിയിൽ നിന്ന് അനന്തരവമായി വൈദ്യുതി കടത്തിവിടാൻ ഉപയോഗിച്ച കമ്പി മാറ്റുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസ് ലഭിച്ചു. പോലീസ് സംഭവത്തിൽ പരിശോധന നടത്തി. അനധികൃത ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റതാണെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News