നവകേരള ബസിന് നേരെയുള്ള ഷൂ ഏറ്; ആക്രമണത്തിന്റെ ഉത്തരവാദി പ്രതിപക്ഷ നേതാവ്: മുഖ്യമന്ത്രി

നവകേരള ബസിന് നേരെയുള്ള ആക്രമണം ഉണ്ടായെന്ന് മുഖ്യമന്ത്രി. പ്രകോപനപരമായ ആഹ്വാനം നടത്തുന്ന പ്രതിപക്ഷ നേതാവാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴയില്‍ നവ കേരള സദസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിനെ അലങ്കോലമാക്കാനായി ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Also Read: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന ഷൂ ഏറ് പ്രതിഷേധാര്‍ഹം; പി എം സുരേഷ് ബാബു

മൂവാറ്റുപുഴ മണ്ഡലത്തിലെ നവ കേരള സദസ്സില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി പ്രതിപക്ഷനേതാവിന് ശക്തമായ മറുപടി നല്‍കിയത്. തങ്ങള്‍ യാത്ര ചെയ്യുന്ന ബസിനെ ഗുണ്ടാ സംഘങ്ങള്‍ പിന്തുടരുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം മനോനില തെറ്റിയ തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.നവകേരള ബസ്സിന് നേരെ ആക്രമണം ഉണ്ടായെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.  പ്രകോപനപരമായ ആഹ്വാനം നടത്തുന്ന പ്രതിപക്ഷ നേതാവാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചാല്‍ വി ഡി സതീശനായിരിക്കും പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെടുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനും മുന്‍ എം എല്‍ എയുമായ എല്‍ദോ എബ്രഹാം അധ്യക്ഷനായിരുന്ന ചടങ്ങില്‍ മന്ത്രിമാരായ ഡോ.ആര്‍ ബിന്ദു, അഹമ്മദ് ദേവര്‍കോവില്‍, എന്നിവരും സംസാരിച്ചു. ജനസാഗരമായി മാറിയ മൂവാറ്റുപുഴ മണ്ഡലത്തിലെ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News