അമേരിക്കയില്‍ ആശുപത്രിയില്‍ വെടിവയ്പ്പ്; അക്രമിയെ ഏറ്റുമുട്ടലിൽ വധിച്ചു

Pennsylvania-shooting

അമേരിക്കയിലെ ആശുപത്രിയില്‍ നിരവധി തവണ വെടിവയ്പ്പ്. മധ്യ പെനിസില്‍വാനിയയിലാണ് സംഭവം. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. യു പി എം സി മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ചിലര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ആശുപത്രി ഇപ്പോള്‍ സുരക്ഷിതമാണെന്ന് പെനിസില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ആശുപത്രിയിലേക്ക് പൊലീസ് കാര്‍ വരുന്നതും ആളുകള്‍ പരിസരത്ത് നിന്ന് പുറത്തേക്ക് ഓടുന്നതും കാണിക്കുന്നു. വെടിവയ്പ്പിന് ശേഷം പ്രദേശം പൊലീസ് ബന്തവസാക്കി.

Read Also: ‘ആഴ്ച തോറും പെര്‍ഫോമന്‍സ് വിലയിരുത്തും, നിസ്സഹകരിച്ചാല്‍ ജോലി പോകും’; യു എസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് വീണ്ടും മസ്‌ക്

ശനിയാഴ്ചയാണ് തോക്കുധാരി ആശുപത്രിയില്‍ പ്രവേശിച്ചത്. ആശുപത്രി ഇപ്പോള്‍ സുരക്ഷിതമാണെന്നും ഭീഷണി നിര്‍വീര്യമാക്കിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വെടിവയ്പ്പില്‍ രണ്ട് നിയമപാലകര്‍ക്കും ഒരു നഴ്സിനും പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയമ നിര്‍വഹണ ഏജന്‍സികള്‍ സ്ഥലത്തുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News