അമേരിക്കയിലെ ഷിക്കാഗോയില്‍ വെടിവെപ്പ്; ഏഴുപേര്‍ കൊല്ലപ്പെട്ടു; പ്രതിക്ക് വേണ്ടി തെരച്ചില്‍

അമേരിക്കയിലെ ഷിക്കാഗോയില്‍ വെടിവെപ്പ്. രണ്ട് വീടുകളിലുണ്ടായ വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേഴ്സ് റോഡ് 2200 ബ്ലോക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം. 23കാരനായ റോമിയോ നാന്‍സ് എന്നായാളാണ് പ്രതി. മരിച്ച ഏഴ് പേരും ഒരു കുടുംബത്തിലുള്ളവരാണ്. വെടിവെപ്പിന് പിന്നാലെ പ്രതി സംഭവ സ്ഥലത്തു നിന്നും കാറില്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

Also Read: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

പ്രതി റോമിയോയും ഈ വീടുകള്‍ക്ക് സമീപമാണ് താമസിക്കുന്നത്. മരിച്ചവരും പ്രതിയും തമ്മില്‍ മുന്‍പരിചയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല. ഇയാളുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. റോമിയോ നാസിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News