അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെടിവെപ്പ്; ഒരു മരണം

അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെടിവെപ്പ്. അറ്റ്‌ലാന്റയിലെ ഒരു മെഡിക്കൽ സെന്ററിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മെഡിക്കൽ സെന്ററിന്റെ വെയ്റ്റിങ് റൂമിൽ കാത്തിരുന്ന ഒരു സ്ത്രീ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഡിയോൺ പാറ്റേഴ്സൺ (24) എന്നയാളാണ് വെടിവെച്ചത് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഇപ്പോഴും ഒളിവിലാണ്.വെടിയേറ്റ അഞ്ച് പേരും 25, 39, 39, 56, 71 വയസ് പ്രായമുള്ള സ്ത്രീകളാണെന്ന് അറ്റ്‌ലാന്റ പൊലീസ് മേധാവി ഡാരിൻ ഷിയർബോം സ്ഥിരീകരിച്ചു.

സംഭവം നടന്നതിന് ശേഷം സ്ഥലത്ത് കൂടുതൽ വെടിവയ്പ്പുകളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ പ്രതിക്കായി ഉദ്യോഗസ്ഥർ ഇപ്പോഴും സജീവമായ തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. വെടിവെപ്പിന് ശേഷം പാറ്റേഴ്സൺ സമീപത്തുണ്ടായിരുന്ന ഒരു കാർ ഉപയോഗിച്ച സ്ഥലംവിടുകയും ചെയ്തു. ഈ കാർ പിന്നീട് പൊലീസ് കണ്ടെടുത്തു. വെടിയുതിർത്തയാളുടെ നിരവധി ഫോട്ടോകൾ അറ്റ്ലാന്റ പൊലീസ് പുറത്തുവിട്ടു. 1100 വെസ്റ്റ് പീച്ച്‌ട്രീ സ്ട്രീറ്റ് നോർത്ത് വെസ്റ്റിന് പുറത്ത് ആയുധധാരികളായ നൂറുകണക്കിന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel