ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ് ; 17കാരൻ അറസ്റ്റിൽ

SHOOT

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വെച്ചാണ് വെടിവെപ്പ് നടന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് ഉടൻ തന്നെ പ്രതിയെ പിടികൂടി. 17 വയസ്സുക്കാരനെയാണ് പൊലീസ് പിടികൂടിയത്. പരിക്കേറ്റ 27 വയസ്സുക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എൻ.ബി.എ. ചാമ്പ്യന്മാരായ ന്യൂയോർക്ക് നിക്സിന്റെ വിജയാഘോഷം ലോവർ മാൻഹട്ടനിൽ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് ന​ഗരത്തിൽ വൻ ജനകൂട്ടം ഉണ്ടായിരുന്നു.

ALSO RAED :നൈജറിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ വെടിവെപ്പ്; 35 പേർ കൊല്ലപ്പെട്ടു

പ്രദേശിക റിപ്പോർട്ട് പ്രകാരം പ്രദേശത്ത് ഉണ്ടായ സംഘർഷത്തെ തുടർന്നാണ് അക്രമം ഉണ്ടായത്. പിന്നാലെ 27 വയസ്സുക്കാരനുമായി ഉണ്ടായ വാക്കുതർക്കത്തിൽ അയാൾക്ക് കുത്തേക്കുകയും ചെയ്തു. തുടർന്ന് വെടിവെപ്പ് നടക്കുകയായിരുന്നു. എന്നാൽ വെടിവെപ്പ് നടക്കുന്നതിനു മുൻപ് തന്നെ കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതായി ​ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നു. ആഘോഷങ്ങളുടെ ഭാഗമായി 10,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്. പോലീസിന്റെ ഔദ്യോഗിക വാഹനത്തിന് തൊട്ടടുത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. ടൈംസ് സ്‌ക്വയറിൽ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എന്നാൽ ഈ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News