മഴ മുന്നറിയിപ്പ് വിദ്യാര്‍ത്ഥികളിലേക്ക് കൃത്യമായി എത്തണം; ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

മഴയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവരങ്ങള്‍ കൃത്യമായി ലഭിക്കാന്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകള്‍, എഇഒ, ഡിഇഒ, ഡിഡി, ഡിജിഇ ഓഫീസുകളില്‍ ആണ് ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കേണ്ടത്. ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ട നമ്പറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രാപ്യമായ രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Also read- വില്‍സണെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലം; ഹീറോയ്ക്ക് സ്മാരകം ഒരുക്കാന്‍ സൈന്യം

രാവിലെ എട്ട് മണി മുതല്‍ സ്‌കൂള്‍ അവസാനിക്കുന്നത് വരെ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കണം. ഓഫീസുകളില്‍ പ്രവര്‍ത്തന സമയം മുഴുവന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കണം. ഹെല്‍പ് ഡെസ്‌കുകള്‍ക്ക് ഓരോ ദിവസത്തിനുള്ള ചുമതലക്കാരെ നിശ്ചയിക്കണം. മഴയുടെ തീവ്രത കുറയുന്നത് വരെ ഈ സംവിധാനം തുടരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. മഴയുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക അകറ്റാന്‍ ഈ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രയോജനം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

Also read- ബലി നല്‍കിയ ആടിന്റെ കണ്ണ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; മധ്യവയസ്‌കന് ദാരുണാന്ത്യം

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവരങ്ങള്‍ അറിയുന്നതിനും അറിയിക്കുന്നതിനും ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കണം. സ്‌കൂളുകള്‍, എ ഇ ഒ, ഡി ഇ ഒ, ഡി ഡി, ഡി ജി ഇ ഓഫീസുകളില്‍ ആണ് ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കേണ്ടത്. ഹെല്‍പ് ഡെസ്്ക്കുമായി ബന്ധപ്പെട്ട നമ്പറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രാപ്യമായ രീതിയില്‍ പ്രദര്‍ശിപ്പിക്കണം. രാവിലെ 8 മണി മുതല്‍ സ്‌കൂള്‍ അവസാനിക്കുന്നത് വരെ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കണം. ഓഫീസുകളില്‍ പ്രവര്‍ത്തന സമയം മുഴുവന്‍ ഹെല്‍പ് ഡെസ്്ക്ക് പ്രവര്‍ത്തിക്കണം. ഹെല്‍പ് ഡെസ്‌ക്കുകള്‍ക്ക് ഓരോ ദിവസത്തിനുള്ള ചുമതലക്കാരെ നിശ്ചയിക്കണം. മഴയുടെ തീവ്രത കുറയുന്നത് വരെ ഈ സംവിധാനം തുടരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. മഴയുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക അകറ്റാന്‍ ഈ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രയോജനം ചെയ്യണം. മന്ത്രിയുടെ ഓഫീസ്, പൊതുവിദ്യാഭ്യാസ ഡയര്‍ക്ടറുടെ ഓഫീസ്, ജില്ലാ ഉപ ഡയറ ക്ടര്‍മാരുടെ ഓഫീസ് എന്നീ ഓഫീസുകളിലെ ഹെല്‍പ് ഡെസ്‌ക്ക് വിവരങ്ങള്‍ നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News