രാത്രിയിൽ പഴം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ശീലം മാറ്റാൻ നേരമായി

പഴം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ എപ്പോഴാണ് കഴിക്കേണ്ടത് എന്ന് അറിയാമോ ? പഴം കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. ചിലരൊക്കെ രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് കഴിക്കുന്നത് കാണാം. എന്നാൽ ഇത് ആരോഗ്യത്തിനു നല്ലതാണോ അതോ ചീത്തയാണോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?

രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നാണ് ആയുര്‍വ്വേദം പറയുന്നത്. ഇത് പലപ്പോഴും കഫം ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. കൂടാതെ ദഹനത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങളുണ്ടാക്കുന്നു. മെറ്റബോളിസം കുറയ്ക്കുന്നതിനാല്‍ അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. മാത്രമല്ല വയറിന്റെ അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കുന്നു.

ALSO READ: പറക്കാൻ ഒരുങ്ങുകയാണോ ? വിമാനയാത്രയ്ക്ക് തൊട്ടുമുൻപ് ഇവയെല്ലാം ഒഴിവാക്കിക്കോളൂ

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ രാത്രിയില്‍ പഴം കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. കാരണം ഇത് പലപ്പോഴും അമിതഭാരത്തിലേക്കാണ് നയിക്കുന്നത്. മാത്രമല്ല ഇവയിലുള്ള പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാല്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്നു. ഇത് പലപ്പോഴും ഉറക്കക്കുറവിനും ശ്വാസ സംബന്ധമായ തടസ്സങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധ അനിവാര്യമാണ്. അതുകൊണ്ട് തന്നെ രാത്രിയില്‍ സ്ഥിരമായി പഴം കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതല്‍ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്.

എന്നാല്‍ രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ചില ഗുണങ്ങള്‍ കൂടി നല്‍കുന്നു. പലപ്പോഴും മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ശരീരത്തെ നല്ല രീതിയില്‍ വിശ്രമിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിന് നല്ലതാണ്. ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് വാഴപ്പഴം. ഇത് കൂടുതല്‍ സമയം ഉറങ്ങുന്നതിനും ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali