യുവതിക്ക് നേരെ റോഡിൽ നഗ്നതാ പ്രദർശനം; 28-കാരൻ പിടിയിൽ

റോഡിലൂടെ നടന്നുപോയ യുവതിക്ക് നേരെ ആക്രമണം നടത്തുകയും, നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത 28-കാരൻ പിടിയിൽ. മുടിക്കൽ സ്വദേശി അജാസാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 15ാം തീയതിയാണ് അല്ലപ്ര-തുരുത്തിപ്ലി റോഡിലൂടെ ജോലിക്കായി നടന്നുപോയ യുവതിക്കു നേരെ സ്‌കൂട്ടറിലെത്തിയ പ്രതി നഗ്നതാ പ്രദർശനം നടത്തിയത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

Also Read; എക്‌സാലോജിക് വിഷയം: നിയമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല, ഏത് അന്വേഷണവും നടക്കട്ടെയെന്ന് എകെ ബാലന്‍

പെരുമ്പാവൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. മുമ്പ് ബസിൽ വെച്ച് സ്ത്രീയെ ഉപദ്രവിച്ചതിന് കൊച്ചി സിറ്റി ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ്ഐ റിന്‍സ് എം തോമസ്, എഎസ്ഐമാരായ പിഎ അബ്ദുല്‍ മനാഫ്, എകെ സലിം, ദീപാമോള്‍, സിപിഒ കെഎ അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Also Read; മഹാരാജാസ് കോളേജിലെ ആക്രമണം; എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത് പെണ്‍കുട്ടികള്‍ അടങ്ങിയ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News