
അധികാര കേന്ദ്രത്തിൽ ഇരുന്നുകൊണ്ട് രാഷ്ട്രീയ താൽപര്യം കാണിക്കുന്നത് ഭരണ വിരുദ്ധമാണെന്ന് മന്ത്രി കെ രാജൻ. ഭരണഘടന പ്രതിസന്ധി ഇല്ല. ഭരണഘടനയെ മാനിക്കണം. ഭരണ വിരുദ്ധത ആര് കാണിച്ചാലും അത് ശരിയായ നടപടി അല്ല എന്നും മന്ത്രി പറഞ്ഞു. ആർ എസ് എസിന്റെ ഭാരതാംബ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി ചടങ്ങ് ആരംഭിക്കണമെന്ന് പറയുന്നത് ഏത് പ്രോട്ടോക്കോളിന്റെ ഭാഗമാണ്?ജനപ്രതിനിധികളെ വെല്ലുവിളിക്കുന്ന നടപടിയാണ് ഗവർണറുടെത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Also read: കൈരളി ന്യൂസ് അവതാരകന്‍ ഡോ. എം എ ലാലിനെതിരെയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി
എല്ലാ പരിപാടിക്കും വിളക്ക് കൊളുത്താൻ തീരുമാനിച്ചാൽ വിളക്ക് കൊളുത്തുന്ന പരിപാടിക്ക് മന്ത്രിമാർ പോകില്ലെന്ന് തീരുമാനിക്കും.
മന്ത്രിമാരെ വെല്ലുവിളിച്ചോട്ടെ. ഭരണഘടനയെ വെല്ലുവിളിക്കുന്നത് ശരിയാണോ എന്ന് ജനങ്ങളോട് പറയണം. മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ല. രാജ്യം അംഗീകരിച്ച ഭൂപടത്തെ ഗവർണർ അംഗീകരിക്കുന്നില്ല എന്നും മന്ത്രി പറഞ്ഞു.
ആറന്മുള പദ്ധതി വിഷയത്തിലും മന്ത്രി പ്രതികരിച്ചു. നിയമം അനുസരിച്ച് ആണ് എല്ലാ വകുപ്പുകളും മുന്നോട്ടുപോകുന്നത്. റവന്യൂ വകുപ്പ് വകുപ്പിന്റെ നിലപാട് എടുത്തിട്ടുണ്ട്. മന്ത്രിമാർ തമ്മിൽ അഭിപ്രായവ്യത്യാസമില്ല. നിയമമനുസരിച്ചാണ് മുന്നോട്ടുപോകുന്നത് എന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here