
അഹമ്മദാബാദിലെ ഇന്നലത്തെ രാത്രിക്ക് എന്തൊരു പോരാട്ട വീര്യമായിരുന്നു. ജീവന്മരണ പോരാട്ടത്തിന്റെ എല്ലാ ചന്തവും ആവേശവും പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിനുണ്ടായിരുന്നു. ക്യാപ്റ്റന്മാരുടെ പതിവ് ടെൻഷനോ ആശയക്കുഴപ്പമോ ഇല്ലാതെ കൂളായി ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും നിർണായക ഘട്ടത്തിൽ കൊടുങ്കാറ്റാകുകയും ചെയ്ത ശ്രേയസ് അയ്യരാണ് ഇന്നലത്തെ മത്സരത്തിൻ്റെ കേന്ദ്രബിന്ദുവായത്. നിരവധി റെക്കോർഡുകളും അദ്ദേഹം നേടി. മുംബൈയെ കീഴടക്കി പഞ്ചാബ് ഐ പി എൽ ഫൈനലിലും പ്രവേശിച്ചു. മൂന്നാം തീയതി ഇവിടെത്തന്നെ നടക്കുന്ന കലാശപ്പോരിൽ ആർ സി ബിയാണ് എതിരാളി.
ഐ പി എല്‍ പ്ലേഓഫില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ശ്രേയസ് അയ്യര്‍ പുറത്താകാതെ നേടിയ 87. 2016-ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ നേടിയ 93 റണ്‍സ് ആണ് ഒന്നാമത്. ഐ പി എല്ലില്‍ മൂന്ന് ടീമുകളെ ഫൈനലിലേക്ക് നയിക്കാൻ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചു. 2020ൽ ഡല്‍ഹി ക്യാപിറ്റല്‍സ്, 2024-ൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവയാണ് മറ്റുള്ളത്. മറ്റൊരു ക്യാപ്റ്റനും ഒന്നിലധികം ടീമുകളെ ഐ പി എല്‍ ഫൈനലിലേക്ക് നയിച്ചിട്ടില്ല.
Read Also: മാഗ്നസ് കാൾസണെ തകർത്ത് ഇന്ത്യയുടെ ഗുകേഷ്; നിരാശ മേശയിലിടിച്ച് തീർത്ത് മുൻ ലോകചാമ്പ്യൻ
പഞ്ചാബ് പിന്തുടര്‍ന്ന 204 എന്ന ലക്ഷ്യം, ഐ പി എല്‍ പ്ലേഓഫില്‍ ഒരു ടീം നേടിയ ഏറ്റവും ഉയര്‍ന്ന വിജയമാണ്. 2014-ലെ ഫൈനലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ 200 റണ്‍സായിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും ഉയര്‍ന്ന വിജയം. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 200-ല്‍ അധികം ലക്ഷ്യം വിജയകരമായി പിന്തുടര്‍ന്ന ആദ്യ ടീമായും പഞ്ചാബ് മാറി. 2020-ല്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയ 196 റണ്‍സാണ് ഇതിനുമുമ്പത്തെ ഏറ്റവും ഉയര്‍ന്ന വിജയം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

