ടീമിൽ നിന്നും പുറത്താകുമോ? ഐപിഎല്ലിൽ ശ്രേയസ് അയ്യറിന് വീണ്ടും ശിക്ഷ — നിരോധനത്തിന് അരികിൽ പഞ്ചാബ് നായകൻ

Shreyas Iyer

കുറഞ്ഞ ഓവർ നിരക്കിൻറെ പേരിൽ വിവാദത്തിലായി പഞ്ചാബ് കിങ്‌സും നായകൻ ശ്രേയസ് അയ്യരും. സീസണിലെ ടീമിന്റെ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ കുറഞ്ഞ ഓവർ റേറ്റ് പാലിച്ചതിനെ തുടർന്നാണ് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാ ടീമിനും നായകനുമെതിരെ ബിസിസിഐ വാളോങ്ങിയത്.

ഇന്നലെ ചെന്നൈ സൂപ്പർകിങ്സിനെതിരായ മത്സരത്തിന് ശേഷം ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപ പിഴയാണ് ചുമത്തിയത്. കൂടാതെ പഞ്ചാബ് ടീമിലെ സഹകളിക്കാർക്കെല്ലാം ആറു ലക്ഷം രൂപയോ മത്സര ഫീസിന്റെ 25 ശതമാനമോ ആണ് പിഴയായി അടയ്‌ക്കേണ്ടി വരുക.

നേരത്തെ ഗുജറാത്തിനെതിരായ ആദ്യ മത്സരത്തിലും സമാനമായ പിഴവ് കാട്ടിയതിന് അയ്യർക്ക് 12 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വന്നിരുന്നു. ഇനി ഒരു മത്സരത്തിൽ കൂടി തെറ്റ് ആവർത്തിച്ചാൽ നായകന് ഒരു കളി പുറത്തിരിക്കേണ്ടിവരും.

Also Read: അവർ വിഭജിക്കുമ്പോൾ ഇടത് ഒന്നിപ്പിക്കുന്നു! അറിയാം കേരളത്തിന്റെ അഭിമാന പദ്ധതിയായ “നേറ്റിവിറ്റി കാർഡിനെ” പറ്റി

നിശ്ചിത സമയത്ത് ബൗൾ ചെയ്തു തീരാത്തത് അതീവഗൗരവകരമായ കുറ്റമായാണ് ഐസിസിയും ബിസിസിഐയും കാണുന്നത്. കളത്തിനു പുറത്തുള്ള നടപടികൾ കൂടാതെ അനുവദനീയമായ സമയത്തിനു ശേഷം എറിയുന്ന ഓവറുകളിൽ ഔട്‍ഫീൽഡിലുള്ള ഫീൽഡർമാരിൽ ഒരാളെ ഇന്നർ സർക്കിളിലേക്ക് നീക്കാൻ ഫീൽഡിങ് ടീം നിർബന്ധിതരാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News