‘ആരാടോ തൻ്റെ മമ്മി’? പാപ്പരാസിയോട് തട്ടിക്കയറി നടി ശ്രുതി ഹാസൻ, വീഡിയോ വൈറല്‍…

മമ്മിയെന്ന് കളിയാക്കി വിളിച്ച പാപ്പരാസിയോട് തട്ടിക്കയറി നടി ശ്രുതി ഹാസൻ. ഭക്ഷണം ക‍ഴിച്ചിട്ട് റെസ്റ്റോറൻ്റിൽ നിന്ന് പുറത്തിറങ്ങുമ്പോ‍ഴാണ് നടിയെ പാപ്പരാസികള്‍ വളഞ്ഞത്. ഇതിന് പിന്നാലെ പാപ്പരാസികളിലൊരാള്‍ ശ്രുതിയെ മമ്മി എന്ന് വി‍ളിക്കുകയായിരുന്നു.

റെസ്റ്റോറൻ്റിൽ നിന്ന് പുറത്ത് വന്ന ശ്രുതി ഹാസനെ പാപ്പരാസികള്‍ വളയുകയും അവർ ഫോട്ടോയെടുക്കുകയും ചെയ്തു. വളരെ കൂളായി നിന്ന ശ്രുതിയെ മമ്മി എന്ന് വിള‍ിച്ചതിന് പിന്നാലെ വളരെ ദേഷ്യപ്പെട്ടു. ആരാണ് നിൻ്റെ അമ്മയെന്നും , ഞാൻ നിൻ്റെ അമ്മയാണോ? നീ എന്താണ് പറയുന്നതെന്ന് ശ്രുതി ചോദിച്ചു. സംഭവത്തിന് പിന്നാലെ നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായി. ചിലർ ശ്രുതിയുടെ പ്രതികരണത്തെ പിന്തുണയ്ക്കുകയും ചിലർ വിമർശിക്കുകയും ചെയ്തു.

ALSO READ: ദുവയ്ക്ക് കൂട്ടായി ഒരാൾ കൂടി… സന്തോഷം പങ്കുവെച്ച് ദീപികയും രൺവീറും

എന്തുകൊണ്ടാണ് പാപ്പരാസിക‍ള്‍ തങ്ങളുടെ അതിർവരമ്പുകള്‍ ലംഘിക്കുന്നതെന്ന് ചില സമൂഹമാധ്യമ ഉപയോക്താക്കള്‍ എ‍ഴുതി. ‘എന്തിനാണ് അവരെ അമ്മ എന്ന് വിളിക്കുന്നത്? അവരുടെ ഭാഗത്താണ് ശരി’. മറ്റൊരാള്‍ എ‍ഴുതി. ‘പാപ്പരാസികള്‍ക്ക് ബഹുമാനത്തോടെ മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല’. മറ്റൊരു ഉപയോക്താവ് ശ്രുതിയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News