
അടുത്ത ഏകദിന ലോകകപ്പ് നേടുകയാണ് ഇന്ത്യൻ ടീമിന്റെ പ്രധാന ലക്ഷ്യമെന്ന് ഏകദിന നായകൻ ശുഭ്മാൻ ഗിൽ വ്യക്തമാക്കി. “ലോകകപ്പ് ഏത് ഫോർമാറ്റിലായാലും രാജ്യത്തിനായി ജയിക്കുക എന്നതാണ് ലക്ഷ്യം. 2023-ൽ നാം വളരെ അടുത്തെത്തി. ഇനി 2027-ൽ വീണ്ടും അവസരം ലഭിക്കുമ്പോൾ അത് ഉപയോഗപ്പെടുത്താനാണ് ശ്രമം,” ഗിൽ പറഞ്ഞു. നാട്ടിൽ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യ ഫൈനലിൽ തോറ്റത് ഏറെ നിരാശപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.2023-ലെ ലോകകപ്പിൽ ഇന്ത്യ അജയ്യരായി ഫൈനലിൽ എത്തിയെങ്കിലും അവസാന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ പരാജയപ്പെട്ടു.
അടുത്ത ഏകദിന ലോകകപ്പ് 2027-ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ , നമീബിയ എന്നിവിടങ്ങളിൽ നടക്കും. ടൂർണമെന്റിൽ പതിന്നാല് ടീമുകലാണ് പങ്കെടുക്കുക. അതേസമയം ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാർ യാദവ് 2024-ലെ ടി20 ലോകകപ്പ് വിജയം ഇന്ത്യൻ ക്രിക്കറ്റിന് വലിയ ആത്മവിശ്വാസം നൽകിയതായി പറഞ്ഞു. ആ വിജയമാണ് പിന്നീട് മറ്റു ഐസിസി കിരീടങ്ങൾ നേടാനുള്ള ആത്മവിശ്വാസം ഇന്ത്യൻ പുരുഷ വനിതാ ടീമുകൾക്ക് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

