
യശ്വസി ജയ്‌സ്വാളിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ച്വറി നേടി ശുഭ്മാൻ ഗില്ലും. 140 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം ഗില്‍ 102 റണ്‍സ് കുറിച്ചു. ഫോറടിച്ചാണ് ക്യാപ്റ്റന്‍ ഗില്‍ സെഞ്ച്വറിയും അടിച്ചത്. കെ എൽ രാഹുൽ 42 റൺസുമായി പുറത്തായി. സായ് സുദർശൻ പൂജ്യം റൺസിനും പുറത്തായി. നിലവിൽ 77 ഓവറിൽ 323 റൺസിന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ.
ALSO READ: ബാവുമയ്ക്ക് പരുക്ക്; കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ക്യാപ്റ്റനാകും
കിടിലന്‍ സെഞ്ച്വറിയുമായി യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ധീരമായ ഇന്നിങ്‌സിനു പിന്നാലെയാണ് ഗില്ലും 100 കടന്നത്. ശതകം കടന്നതിനു പിന്നാലെ യശസ്വി മടങ്ങി. 144 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്‌സും സഹിതം യശസ്വി 100 റണ്‍സിലെത്തി. 101 റണ്‍സില്‍ ഔട്ടായി മടങ്ങുകയും ചെയ്തു. ഇംഗ്ലണ്ടിലെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് യശസ്വി കുറിച്ചത്. ഇംഗ്ലീഷ് മണ്ണിലെ കന്നി പോരാട്ടത്തില്‍ തന്നെ സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്ററായും യശസ്വി മാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here