കോഹ്ലിയെ പിന്തള്ളി ഐപിഎൽ റൺവേട്ടക്കാരിൽ ഒന്നാമതെത്തി ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ

Shubman Gill

ഐപിഎൽ ആദ്യഘട്ട പോരാട്ടങ്ങൾ പുരോഗമിക്കുന്നതിനിടെ റൺവേട്ടക്കാരിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പിന്തള്ളി ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാമതെത്തി ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 50 പന്തിൽ 86 റൺസ് നേടിയതാണ് ഗില്ലിനെ തുണച്ചത്. മത്സരത്തിൽ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് അഞ്ചു വിക്കറ്റിന് വിജയിച്ചു പോയിന്റ് പട്ടികയിൽ നാലാം സ്ഥാനം ഉറപ്പിച്ചിരുന്നു.

നിലവിൽ നാല് മത്സരങ്ങളിൽ നിന്നു 251 റൺസ് നേടിയ ഗില്ലിനു തൊട്ടു പിന്നിലായി വിരാട് കോഹ്ലി, ഹൈദരാബാദിന്റെ ക്ലാസ്സൻ , ബെംഗളൂരു നായകൻ രജത് പട്ടീദാർ, ഇഷാൻ കിഷൻ എന്നിവരാണ് ആദ്യ അഞ്ചിൽ ഇടം പിടിച്ചത്.

Also Read: പരിക്കേറ്റ ഡേവിഡ് പെയ്‌നിനു പകരം ജെറാൾഡ് കോറ്റ്സി ഹൈദരാബാദ് ടീമിൽ

ഗുജറാത്തിന്റെ തന്നെ പ്രസിദ്ധ കൃഷ്ണയാണ് പതിനൊന്നു വിക്കറ്റുകളുമായി പർപൾ ക്യാപ് സ്വന്തമാക്കിയിരിക്കുന്നത്. അൻഷുൽ കാംബോജ് (ചെന്നൈ), പ്രിൻസ് യാദവ് (ലക്‌നൗ) രാജസ്ഥാൻ താരങ്ങളായ രവി ബിഷ്‌ണോയി ജോഫ്രെ ആർച്ചെറി എന്നിവരും ആദ്യ അഞ്ചിൽ ഇടം പിടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News