
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. 131 ഓവറില്‍ ആറ് വിക്കറ്റിന് 518 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരിക്കുകയാണ് ന്യൂജെന്‍ ഇന്ത്യ. നിലവില്‍ പുറത്താകാതെ 341 ബോളില്‍ 234 റണ്‍സ് നേടിയിട്ടുണ്ട് ഗില്‍. 311 ബോള്‍ ചെലവഴിച്ചാണ് അദ്ദേഹം ഇരട്ട സെഞ്ചുറി നേടിയത്.
രണ്ടാം ദിനം രവീന്ദ്ര ജഡേജക്കൊപ്പമാണ് ഗില്‍ ഇന്നിങ്‌സ് ആരംഭിച്ചത്. ആദ്യദിനം അഞ്ച് വിക്കറ്റിന് 310 റണ്‍സ് ഇന്ത്യയെടുത്തിരുന്നു. 137 ബോളില്‍ 89 റണ്‍സെടുത്ത് ജഡ്ഡു പുറത്തായി. ആദ്യ ദിനം യശസ്വി ജയ്‌സ്വാള്‍ 107 ബോളില്‍ 87 റണ്‍സെടുത്തിരുന്നു. 87 ബോളില്‍ 30 റണ്‍സായി വാഷിങ്ടണ്‍ സുന്ദര്‍ ഗില്ലിന് ഒപ്പമുണ്ട്.
ആദ്യ ടെസ്റ്റിലും ഗില്‍ സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് രണ്ട് വിക്കറ്റെടുത്തു. ബ്രൈഡന്‍ കാഴ്‌സ്, ജോഷ് ടങ്, ബെന്‍ സ്‌റ്റോക്‌സ്, ഷൊഹൈബ് ബഷിര്‍ എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here