
കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ അംപയര്‍മാരുമായി രണ്ട് തവണ ഉടക്കി ഗുജറാത്ത് ടൈറ്റന്‍സ് നായകന് ശുഭ്മാന്‍ ഗില്‍. ബാറ്റ് ചെയ്യുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴുമായിരുന്നു സംഭവങ്ങള്‍. സംശയാസ്പദ റണ്ണൗട്ടും ഡി ആര് എസ് തള്ളിയതുമാണ് പ്രകോപന കാരണങ്ങള്‍. ഫീല്‍ഡ് അംപയറോടും തേഡ് അംപയറോടുമായിരുന്നു കയര്‍ക്കല്‍.
മത്സരത്തിനിടെ രണ്ടു തവണയാണ് ഗില്‍ അംപയര്‍മാരുമായി വാക്പോരിനു മുതിര്‍ന്നത്. 38 ബോളില്‍ 76 റണ്‍സ് എടുത്തുനില്ക്കവെയായിരുന്നു റണ്ണൗട്ട്. സ്റ്റംപ് ഇളകുന്ന സമയത്ത് ഗില്‍ ക്രീസില്‍ നിന്ന് ഏറെ ദൂരത്തായിരുന്നെങ്കിലും സ്റ്റംപില്‍ തട്ടിയത് വിക്കറ്റ് കീപ്പര്‍ ക്ലാസന്റെ ഗ്ലൗസാണോ അതോ പന്താണോ എന്നതിലായിരുന്നു സംശയം. ദീര്‍ഘനേരം ദൃശ്യങ്ങള്‍ പരിശോധിച്ച തേഡ് അംപയര്‍, ഗില്‍ ഔട്ടാണെന്നു വിധിക്കുകയായിരുന്നു. അതൃപ്തിയോടെയാണ് ഗില്‍ പവലിയനിലേക്ക് മടങ്ങിയത്. പോകുന്ന പോക്കിലാണ് ഗ്രൗണ്ടിനു പുറത്തുണ്ടായിരുന്ന തേഡ് അംപയര്‍ മൈക്കല്‍ ഗഫിനോട് ഉടക്കിയത്.
Read Also: വീണ്ടും ചെന്നൈ- ബെംഗളൂരു പോര്; ചെപ്പോക്കിലെ കണക്ക് ചിന്നസ്വാമിയില്‍ തീര്‍ക്കുമോ ധോണിപ്പട?
ഹൈദരാബാദിന്റെ ബാറ്റിങ്ങിനിടെ ഗുജറാത്ത് നല്കിയ ഡി ആര് എസ് തള്ളിയപ്പോഴായിരുന്നു അടത്ത ഉടക്ക്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 14-ാം ഓവറിലെ നാലാം പന്ത് അഭിഷേകിന്റെ പാഡില്‍ തട്ടി. അപ്പീല്‍ തള്ളിയതോടെ ഗില്‍ ഡി ആര് എസ് ആവശ്യപ്പെട്ടു. ഗുജറാത്തിന് ഡി ആര് എസ് നഷ്ടമായില്ലെങ്കിലും അഭിഷേക് നോട്ടൗട്ടാണെന്ന് അംപയര്‍ വിധിച്ചു. തുടര്‍ന്നായിരുന്നു കയര്‍ക്കല്‍. ഇവയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here