സച്ചിൻ്റെ മകളുമായി പ്രണയത്തിലാണോ? ശുഭ്മാൻ ഗില്ലിന്റെ മറുപടി കേട്ട് കിളി പോയി അവതാരകൻ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകളുമായി ശുഭ്മാൻ ഗിൽ പ്രണയത്തിലാണ് എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ശുഭ്മാൻ ഗിൽ തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന് നിരവധി സെലിബ്രിറ്റികൾ പല സൂചനകളും നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഒരഭിമുഖത്തിൽ ശുഭ്മാൻ ഗിൽ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.

ALSO READ: സിനിമ സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സാറയുമായി ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിന് ‘ഒരുപക്ഷേ’ എന്നാണ് ഗിൽ മറുപടി നൽകിയത്. ഇരുവരും ഒന്നിച്ചുള്ള ധാരാളം ചിത്രങ്ങളും മറ്റും അടുത്തിടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറഞ്ഞു നിന്നിരുന്നു. ഇതോടെ ബോളിവുഡ് നടി സാറാ അലിഖാനും ഈ പ്രണയത്തിന്റെ പേരിൽ ബലിയാടായി. സച്ചിന്റെ മകളുടെ പേരും സാറയുടെ പേരും ഒന്നായതോടെ പല അഭിമുഖങ്ങളിലും സാറ അലി ഖാനും ഈ വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നു.

ALSO READ: ‘വിവാഹം കഴിക്കാൻ നോ പ്ലാൻ’ ഞങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനേക്കാൾ നല്ലതെന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല, പങ്കാളിയെ കുറിച്ച് ശ്രുതി ഹാസൻ

അടുത്തിടെ, കോഫീ വിത്ത് കരണിൽ ബോളിവുഡ് നടി സാറാ അലിഖാനോട് ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലാണോ എന്ന് ചോദിച്ചിരുന്നു. എന്നാൽ, ആ സാറ താൻ അല്ലെന്നായിരുന്നു ബോളിവുഡ് നടിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News