സംസ്ഥാന പൊലീസ് തലപ്പത്ത് അ‍ഴിച്ചു പണി, മനോജ് എബ്രഹാം ഐപിഎസ് ഇന്‍റലിജെന്‍സ് എഡിജിപി

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. മനോജ് എബ്രഹാം ഐപിഎസിനെ  ഇന്‍റലിജെൻസ് മേധാവിയായി നിയമിച്ചു. ടി കെ വിനോദ് കുമാർ ഐപിഎസ് (എഡിജിപി) ഇനി വിജിലൻസ് ഡയറക്ടർ ചുമതല വഹിക്കും.  കെ പദ്മകുമാർ ഐപിഎസിനെ ഫയർഫോഴ്‌സ് മേധാവിയായും ബൽറാം കുമാർ ഉപാദ്ധ്യായി ഐപിഎസിനെ ജയിൽ മേധാവിയായും നിയമിച്ചു.

ALSO READ: ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം അനിശ്ചിതമായി വൈകുന്നു

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് കെ സേതുരാമൻ ഐപിഎസിന് പകരം  എ അക്ബർ ഐപിഎസ്  ചുമതലയേല്‍ക്കും. സേതുരാമൻ ഉത്തര മേഖല ഐജിയാകും. മുമ്പ് ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തേക്ക് ചുമതല നൽകി. എം ആർ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്‍റെ അധിക ചുമതലയും നല്‍കി.

ALSO READ: ഡിജിറ്റൽ പേ‍ഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്‍: ഐ ടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അസാധുവാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News