
ഐ സി സി ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയെ ഫൈനലിൽ എത്തിക്കാൻ സാധിക്കാതെ രാജി വച്ചൊഴിഞ്ഞ റോബ് വാള്‍ട്ടറിന് പകരം ടീമിന് പുതിയ പരിശീലകൻ. ഷുക്രി കോൺറാഡാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനായി എത്തുന്നത്. ടീമിനെ ഇനി എല്ലാ ഫോർമാറ്റുകളിലും കോൺറാഡായിരിക്കും പരിശീലിപ്പിക്കുക.
ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീമിന്‍റെ പരിശീലകനായി പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് പുതിയ ദൗത്യം കോൺറാഡിനെ തേടിയെത്തിയത്. ജൂലൈയിലെ ന്യൂസിലാൻഡ്, സിംബാബ്‍വെ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പര നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായി കോൺറാഡ് ദക്ഷിണാഫ്രിക്കൻ വൈറ്റ് ബോൾ ടീമിന്റെയും പരിശീലകസ്ഥാനം ഏറ്റെടുക്കും. 2027ലെ ഏകദിന ലോകകപ്പ് വരെയാണ് കോൺറാഡിനെ നിയമിച്ചിരിക്കുന്നത്.
ALSO READ; ഐപിഎല്‍ നിര്‍ത്തിവെച്ചത് ഒരാഴ്ചത്തേക്ക്; മത്സരങ്ങളുടെ പുതുക്കിയ ഷെഡ്യൂള്‍ ഉടൻ
ദക്ഷിണാഫ്രിക്കയെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും പരിശിലീപ്പിക്കാൻ ലഭിച്ച അവസരത്തിൽ താൻ സന്തോഷിക്കുന്നതായി കോൺറാഡ് പ്രതികരിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക കരുത്തരാണ്. ഉടൻ തന്നെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
kery word: shukri conrad, south africa cricket team

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here