
കോഴിക്കോട് ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ എസ്ഐയ്ക്കു നേരെ ആക്രമണം. കല്ലായി സ്വദേശി ഷഫീഖാണ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് പിടിയിലായത്. പന്നിയങ്കര സബ് ഇൻസ്പെക്ടർ അമൽ ജോയിയെ കാലു കൊണ്ട് ചവിട്ടി പരുക്കേല്പിക്കുകയായിരുന്നു.പയ്യാനക്കൽ വലിയതൊടി റോഡിൽ വച്ചായിരുന്നു ആക്രമണം. ഇയാളിൽ നിന്ന് ഗ്ലാസ് ട്യൂബ് ഉൾപ്പെടെ കണ്ടെടുത്തു.
ENGLISH SUMMARY : Attack on SI during Operation Toofan inspection in Kozhikode. Kallai native Shafiq arrested. The youth was arrested while trying to escape by attacking police officers. He injured Panniyankara Sub-Inspector Amal Joy by kicking him. The attack took place on Valiyathodi Road in Payyanakkal. A glass tube was recovered from him.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

