കോഴിക്കോട് യുവതിയെ മർദ്ദിച്ച സംഭവം; നടക്കാവ് എസ് ഐയ്ക്ക് സസ്‌പെൻഷൻ

കോഴിക്കോട് യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ് ഐ വിനോദ് കുമാറിനെ സസ്പെന്റ് ചെയ്തു. വിനോദിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു.ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെ കൊളത്തൂരില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കാറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍ വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.

Also Read: കോഴിക്കോട് യുവതിയ്ക്കും കുടുംബത്തിനും നേരെ പൊലീസുകാരന്റെ മർദനം

ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്.ഐ വിനോദ് കുമാര്‍ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മർദ്ദിച്ചെന്നും എസ്.ഐയുടെ ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി.

സൈഡ് കിട്ടിയില്ലെന്ന് പറഞ്ഞ് എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ മോശമായാണ് സംസാരിച്ചത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പൊലീസിനെ വിളിച്ചെന്നും തുടര്‍ന്നാണ് എസ്.ഐ. വിനോദ് ബൈക്കില്‍ സംഭവസ്ഥലത്ത് എത്തിയതെന്നുമാണ് യുവതി പറയുന്നത്.

Also Read: പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്റെ മർദ്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News