
മലയാള സിനിമ മേഖലയിൽ 40 വർഷം തികച്ചിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. സിബി@40 പരിപാടിയിൽ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ ആശംസാ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുത്താരം കുന്ന് പി ഓ എന്ന ചിത്രത്തിലൂടെ സംവിധാന ജീവിതം ആരംഭിച്ച സിബി മലയിൽ മലയാളിക്ക് എക്കാലത്തും പ്രിയപ്പെട്ട ഒരു പിടി സിനിമകൾ സംഭാവന ചെയ്ത സംവിധായകൻ കൂടിയാണ്.
എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ നിരവധി സിനിമകളാണ് സിബി മലയിൽ അഭ്രപാളിയിൽ എത്തിച്ചത്. ലോഹിയുടെ കൂടെ ചെയ്ത സിനിമകളില്‍ ഏതെങ്കിലും ഒന്ന് പറയാന്‍ ആവശ്യപ്പെട്ടാല്‍ ഏത് സിനിമയായിരിക്കും പറയുക എന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ്. സിനിമാ ജിവിതത്തിൽ ദിശ തീരുമാനിച്ച സിനിമയെ പറ്റി സിബി മലയില്‍ പറഞ്ഞത്.
15ല്‍ അധികം സിനിമകള്‍ ലോഹിയുടെ കൂടെ ചെയ്തിട്ടുണ്ടെങ്കിലും, ഒരു സിനിമ പറയാന്‍ പറഞ്ഞാല്‍, അത് തനിയാവര്‍ത്തനം അയിരിക്കുമെന്നാണ് സിബി മലയിൽ പറഞ്ഞത്. ഏത് തരം സിനിമ ചെയ്യേണ്ട ആളാണെന്ന് ഞാന്‍ എന്ന് തിരിച്ചറിയുന്നത് ആ സിനിമയിലൂടെയാണെന്നാണ് സിബി മലയിലിന്റെ മറുപടി. എന്റെ ഏരിയ ഏതാണെന്ന് വ്യക്തമായത് ആ സിനിമ ചെയ്തതിനു ശേഷമാണെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here