എഐ ഉപയോഗിച്ച് അശ്ലീല ദൃശ്യം നിര്‍മിച്ച് പ്രചരിപ്പിച്ചു; ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് മര്‍ദനം; പൊലീസ് ഉദ്യോഗസ്ഥന്റെ മക്കള്‍ പിടിയില്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അശ്ലീല ദൃശ്യങ്ങള്‍ നിര്‍മിച്ച് പ്രചരിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മുംബൈയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മക്കളാണ് പിടിയിലായത്. പത്തൊന്‍പതും ഇരുപതും വയസാണ് പ്രതികളുടെ പ്രായം.

also read- മിനിലോറി മോഷ്ടിച്ച കേസില്‍ അറസ്റ്റ്; ജാമ്യത്തിലിറങ്ങി മുങ്ങി; വീണ്ടും പിടിയില്‍

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് രണ്ടു പെണ്‍കുട്ടികള്‍ സഹോദരങ്ങളെ സമീപിച്ചു. എന്നാല്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ മര്‍ദിച്ചതായും പരാതി ഉണ്ട്. പോക്സോ, അതിക്രമം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

also read- ആശുപത്രിയില്‍ പോവാതെ വീട്ടില്‍ പ്രസവിച്ചു; അമിതരക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News